Wednesday, September 8, 2010

അമ്മച്ചിയും ..പേരക്കുട്ടിയും....

അമ്മച്ചിയും ..പേരക്കുട്ടിയും....
           ഞങ്ങളുടെ നാട്ടില്‍ ഒരു അമ്മച്ചിയുണ്ട്...പേര് ഞാന്‍ പറയുന്നില്ല ....ഈ അമ്മച്ചി ഒരു ദിവസം പേരക്കുട്ടിയുമായി നമ്മുടെ പഞ്ചായത്ത്‌ ഓഫീസില്‍ പോയി ...കുട്ടിയുടെ പേര്‌ രജിസ്റ്റര്‍ ചെയ്യണോ എന്തിനോ ആണ് പോയത് ....ഭയങ്കര തിരക്കിനിടയില്‍ അമ്മച്ചി പല നമ്പരുകളും ഇറക്കി ക്യുവിനു മുന്നില്‍ എത്തി ..അപ്പോള്‍ അകത്തിരിക്കുന്ന സര്‍  കടുപ്പത്തില്‍ അമ്മച്ചിയോട്‌ ചോദിച്ചു :എന്താ അമ്മച്ചിയുടെ പേര്‌  ? അമ്മച്ചി പേര്‍ പറഞ്ഞു..പിന്നെ കുടുംബത്തില്‍ ഉള്ളവരുടെ എല്ലാവരുടെയും പേരും വയസും അമ്മച്ചി പറഞ്ഞു ....എന്താ  പേരക്കുട്ടിയുടെ പേര്‌ ? സാറിന്റെ അടുത്ത ചോദ്യം...ടെന്‍ഷന് കാരണം അമ്മച്ചി എത്ര ഓര്‍ത്തിട്ടും പേരക്കുട്ടിയുടെ പേര്‌ ഓര്‍ക്കുന്നില്ല ..അമ്മച്ചി സാറിനോട് : സാറെ ഞാന്‍ ഇവന്റെ പേര്‌ മറന്നു പോയി സാര്‍ ഒരു കാര്യം ചെയ്യ്...ആ ഗണപതിയുടെ പാട്ട് ഒന്ന് പഠിക്കേ ..അതില്‍ നാളികേരം ഉടക്കുനതിന്റെ  തൊട്ടു മുന്ന്  ഇവന്റെ പേര്‍ പറയുന്നുണ്ട് .... :അമ്മച്ചി ഇപ്പോള്‍ സമയമില്ല അമ്മച്ചി അവിടെ മാറി നിന്നും ആ പാട്ട് പാടി പേര്‌ കിട്ടുമ്പോള്‍ വന്നു പറഞ്ഞാല്‍ മതി...എന്നായിരുന്നു സാറിന്റെ മറുപടി..
                    അര മണിക്കൂറിനു ശേഷം അമ്മച്ചി അശോകനെ കൊണ്ട് പാടിച്ചു പേരക്കുട്ടിയുടെ പേരുമായി വന്നു .....എന്താ പേര്‌ എന്ന് നിങ്ങള്ക് അറിയണ്ടേ ? വിഗ്നേശ്വരന്‍( vigneshwaran )ഇതാണ് പേര്‌ ..അമ്മച്ചിയെ കുഴക്കിയ ആ പാട്ട് കേള്കണ്ടേ ? വിഗ്നെശ്വര   ജന്മ  നാളികേരം നിന്റെ തൃക്കാല്‍ക്കള്‍  ഉടക്കുവാന്‍ വന്നു.......

No comments:

Post a Comment