Wednesday, September 8, 2010

കാടാമ്പുഴ യാത്ര

കാടാമ്പുഴ യാത്ര
                   ജീവിതത്തില്‍ ബുദ്ധി മുട്ടുകള്‍ കൂടി വന്നപ്പോള്‍ ഞങ്ങള്‍ കാടാമ്പുഴ ദേവിയെ കണ്ടു മുട്ട് ഇറക്കാന്‍ തീരുമാനിച്ചു ..അങ്ങനെ ഞാനും ,സുരേഷും ,കുഞ്ഞച്ചനും കൂടെ യാത്ര തുടങ്ങി...ഒരു ദിവസം അവിടെ തങ്ങണം എങ്ങിലെ രാവിലെ എണീറ്റ് പോകാന്‍ പറ്റു, അല്ലേല്‍ ഭയകര തിരക്കാണ് അവിടെ ...അവിടെ തങ്ങനായി നമ്മുടെ കീടത്തിന്റെ   (ശ്രീകാന്ത് ) കോളേജ് ഉണ്ട് ..അന്നു വയ്കുന്നേരം ഒരു നാലുമണി അയപ്പോളെക്കും ഞങ്ങള്‍  കോളേജില്‍ എത്തി..അതുവരെ ശബ്ദത്തിലൂടെ മാത്രം കണ്ടു കൊണ്ടിരുന്ന കുറെ താരങ്ങളെ ഞങ്ങള്‍ അവിടെ കണ്ടു..രാത്രി നമ്മുടെ കീടം സ്വന്തമായി തെങ്ങില്‍ കയറി ഇട്ട ഇളനീര്  ആയിരുന്നു ഭക്ഷണം...ആ കോളേജില്‍ ചെന്നപ്പോള്‍ മനസിന്‌ എന്തെന്നില്ലാത്ത ഒരു സന്തോഷം കിട്ടി , അങ്ങനെ ഒരു കോളേജിന്റെ പടി കയറാന്‍   ഭാഗ്യം ഇല്ലാഞ്ഞിട്ടാവാം  അത്   ..എന്തായാലും ഞങ്ങള്‍ അന്നു രാത്രി അവിടെ അടിച്ചു പൊളിച്ചു ....
                  രാവിലെ തന്നെ എണീറ്റ് കാടാമ്പുഴ യാത്രക്ക് ഒരുങ്ങി... കുഞ്ഞച്ചന്റെ മുടി മിനുക്കി വന്നപ്പോള്‍ ഫസ്റ്റ് ബസ്‌ പോയി .പിന്നെ എല്ലാം  പെട്ടന്ന് ആയിരുന്നു ..ഭഗവതിയുടെ അനുഗ്രഹം കൊണ്ട് അധികം തിരക്കില്ലാരുന്നു..എല്ലാവരും രണ്ടു തേങ്ങ വാങ്ങിയപ്പോള്‍  ,സുരേഷ് പത്തു  തേങ്ങ വാങ്ങി അവനു ബുദ്ധിമുട്ട് കൂടുതലാണെന്ന് പറഞ്ഞു ....
                  എല്ലാം കഴിഞ്ഞു ഭഗവതിയുടെ അനുഗ്രഹവുമായി ഞങ്ങള്‍ തിരിച്ചു കോളേജില്‍ പോയി..എല്ലാവരോടും യാത്ര പറഞ്ഞു ...എല്ലാം കഴിഞ്ഞപ്പോള്‍  എല്ലാവരുടെയും പോക്കറ്റില്‍ തിരിച്ചുള്ള ട്രെയിന്‍ ചാര്‍ജ് മാത്രം...കണ്ടാലോ  മൂന്ന് യോഗ്യന്മാര്‍ കൈയില്‍ അഞ്ചു പൈസ ഇല്ലാ ...ട്രെയിന്‍ ടിക്കറ്റ്‌ എടുത്തു .ട്രെയിനില്‍ കയറി..വിശന്നിട്ട് കണ്ണ് കാണാന്‍ വയ്യ ..എങ്കിലും അതൊന്നും പുറത്തുകാണിക്കാതെ ഞങ്ങള്‍ അടുത്തിരുന്നവരുടെ മുന്നില്‍  ജാടാ ഇട്ടിരുന്നു ....
                  അപ്പോള്‍  ...ചായാ ....വടാ.... ...ചായാ ....വടാ....ആളുകള്‍ ഓരോ ഓരോ സാധാങ്ങളുമായി വരുന്നു..വാങ്ങാന്‍ കാശില്ല ,എന്നിട്ടും ജാടക്ക് ഒരു കുറവുമില്ല ..ഞാന്‍ ചോദിച്ചു ..ടാ..കഴിക്കാന്‍ ചായ ,കാപ്പി വല്ലതും വേണോ ?.അടുത്തിരിക്കുന്ന ആളുകള്‍ ശ്രധിക്കുനത് കണ്ട്‌ " ഓ വേണ്ടട .. നമ്മള്‍ ഇപ്പോള്‍ അല്ലെ ബിരിയാണി തിന്നത് " എന്നായിരുന്നു നമ്മുടെ സുരേഷിന്റെ മറുപടി ..ഇത് കേട്ട കുഞ്ഞച്ചന്‍ ചാടി എണീറ്റ് പറയുവാ.."ടാ അതിനു നമ്മുടെ കയ്യില്‍ കാശ് ഇല്ലാല്ലോ എന്ന്.....".ആളുകളുടെ മുന്നില്‍ ഞങ്ങള്‍ ചമ്മി ..അവിടുന്ന് ഇവിടം വരെ കുഞ്ഞച്ചനെ ചീത്ത വിളിച്ചു...അവിടെ പോയി മാറിയ പാപമെല്ലാം വീണ്ടും മടക്കി കിട്ടി...

1 comment:

  1. ha ha...

    Kanda mannu panikkare okke kootti kadambuzhakku poya ninne paranja mathy....

    ReplyDelete