Monday, November 15, 2010

ബൂസയുടെ തിരഞ്ഞെടുത്ത കവിത

ബൂസയുടെ തിരഞ്ഞെടുത്ത കവിത
ബൂസ അഥവാ സാബു , ഞങ്ങളുടെ നാട്ടില്‍ എല്ലാവരും തലകുനിക്കും ഈ മഹത് വ്യക്തിയുടെ മുന്നില്‍ കാരണം കെ .ജീസ്‌ ..ഹെയര്‍ സ്റ്റൈല്‍ ഇന്റെ മുതലാളിയാണ് .രാവിലെ തന്ന്നെ ഇദേഹം തിരുവര്‍പ്പിലേക്ക് പോരും കട തുറക്കാന്‍ .വരുന്ന വഴി അമ്പലത്തില്‍ എന്നും ഓരോ 25 പൈസ വീതം ഇടും .ഒരു ദിവസം കക്ഷിയുടെ കൈയ്യില്‍ ഒരു രൂപയുടെ ഒരു കോയിന്‍ മാത്രമേ ഉണ്ടാരുന്നുല്ല് ,അടുത്ത്‌ നിന്ന രഥി ചേട്ടനോട് ഒരു രൂപയ്ക്കു ചില്ലറ ചോദിച്ചു അദ്ധേഹത്തിന്റെ കൈയ്യില്‍ ഇല്ലാരുന്നു .അവസാനം ആ ഒരു രൂപ യുടെ കോയിന്‍ തന്നെ കാണിക്ക വഞ്ചിയില്‍ ഇട്ടു .പിന്നെ ഉള്ളു മൂന്ന് ദിവസങ്ങളില്‍ അദ്ധേഹത്തിന്റെ പ്രാര്‍ത്ഥന ഇങ്ങനെ ആയിരുന്നു "ഭഗവാനെ കത്തോലനെ ,ഇന്നലെ ഞാന്‍ തന്നത് ഒരു രൂപയാനെ അതിന്റെ ബാലന്‍സ്  ഇന്നതെതായി വരവ് വെച്ചോനെ" ,എന്നിട്ട്  ഷോപ്പ് ലേക്ക് യാത്രയായി .   ഇദ്ദേഹം രാവിലെ ഷോപ്പ് തുറന്നാലുടന്‍ തന്നെ കടയുടെ വാതുക്കല്‍ ,ആലുങ്ങല്‍  ബാബു ചേട്ടന്റെ ജിമ്മി പട്ടിയും ,മാടവന കുഞ്ഞുമോന്‍ ചേട്ടന്റെ ബ്രുണോ പട്ടിയും ഹാജര്‍ വെക്കും ,എന്തിനാണെന്നോ? മുടിവേട്ടുമ്പോള്‍ മുറിയുന്ന ചെവിയുടെ കഷ്ണങ്ങള്‍ തിന്നാന്‍ ..
             അങ്ങനെ ഇരിക്കെ ഈ നാട്ടിലെ യുവാക്കള്‍ക് ഒരു ആഗ്രഹം ,ഒരു വീഡിയോ ആല്‍ബം ഉണ്ടാക്കിയാലോ എന്ന് .അങ്ങനെ യുവാക്കളെല്ലാം കൂടി ആലോചിച്ചു .ക്യാമറ drisyavaniyil നിന്നും എടുക്കാം ,അരുണും ,ദിപിനും എഡിറ്റ്‌ ചെയ്തോളും ..അങ്ങനെ ഓരോനോരോനു  അടുപിച്ചു ...അപ്പോളാണ് ആല്‍ബത്തിനു പറ്റിയ ഒരു പാട്ട് വേണം .അതാരെഴുതും ?ചര്‍ച്ച നടക്കുനതു ബൂസയുടെ ഷോപ്പില്‍ വെച്ചാണ്‌ .ബൂസ ചാടി പറഞ്ഞു ഞാന്‍  കവിതകള്‍ ഒകെ എഴുതുന്ന ആളാണ് ..വേണേല്‍ ഞാന്‍ ഒന്നും ശ്രമിക്കാം ..ഒകെ ബൂസ ചേട്ടാ ..ചേട്ടന്‍ ഒന്ന് ശ്രമിക്കു ,ഞങ്ങള്‍ പറഞ്ഞു .
             അടുത്ത ദിവസം തന്നെ ബൂസ പാട്ടുമായി വന്നു ..ആ പാട്ടിനെ പറ്റിയുള്ള അഭിപ്രായം നിങ്ങള്‍ തന്നെ പറയൂ ..പാട്ട് ചുവടെ കൊടുക്കുന്നു .....
            "പുഞ്ചിരി തൂകും സുന്ദരി പെണ്ണെ ....നമ്മള്‍...
           ബെഞ്ചിലിരുന്നു പടിച്ചതോര്‍മയില്ലേ ...തോര്മയില്ലേ ...(2)
           വള്ളതിലിരുന്നു .വെള്ളത്തിലൂടെ ...
           പള്ള തിപിടിക്കാന്‍ പോയപ്പോള്‍ ...നമ്മള്‍ പോയപ്പോള്‍ ...
            കൊള്ളിയാന്‍ മിന്നി ...വള്ളം മറിഞ്ഞു വെള്ളത്തില്‍ ...പോയതോര്‍മയില്ലേ ?
            നമ്മുടെ പള്ളതി പോയതോര്‍മയില്ലേ .....
            പുഞ്ചിരി തൂകും സുന്ദരി പെണ്ണെ ....നമ്മള്‍...            ബെഞ്ചിലിരുന്നു പടിച്ചതോര്‍മയില്ലേ ...തോര്മയില്ലേ ...(2)"
 അതിലില്‍ പിന്നെ ആ നാട്ടിലെ യുവാക്കള്‍ ആല്‍ബം എന്ന സ്വപ്നം മറന്നു കളഞ്ഞു ..