Monday, February 13, 2012

കുഞ്ഞനും പെണ്ണ് കിട്ടി

അങ്ങനെ അവസാനം നമ്മുടെ കുഞ്ഞനും പെണ്ണ് കിട്ടി.

ഈ ബ്ലോഗിലെ പോസ്റ്റ്‌ കണ്ടു ഇഷ്ടപെട്ടാണ് ഈ പെണ്‍കുട്ടി കുഞ്ഞനെ  തേടി വന്നത് .അടുത്ത തന്നെ ഇവര്‍ മഴവില്‍ ചാനലില്‍ "വെറുതെ അള്ള ഭാര്യ " എന്നാ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ പോകുന്ന വിവരം ഇതോടൊപ്പം  സസന്തോഷം അറിയിച്ചു കൊള്ളുന്നു  .
  

Friday, November 18, 2011

CD ബാബു

CD  ബാബു  
CD  ബാബു  ദിവസവും ഉയരങ്ങളിലേക്ക് കുതിക്കുന്ന തിരുവാര്‍പ്പുകാരന്‍ ..എല്ലാര്ക്കും ഒരു പോലെ വേണ്ടപെട്ട ഇദ്ദേഹത്തെ അറിയാത്ത തിരുവര്‍പ്പുകാര്‍ ചുരുക്കം.


Friday, November 11, 2011

ഒരു നിമിഷം

       
ഒരു നിമിഷം 


വീടിനു മുറ്റത്ത്‌ സര്‍ക്കാര്‍ പള്ളിക്കൂടം  ഉണ്ടായിട്ടും ,അത് കാണാതെ പട്ടണങ്ങളിലെ ഇംഗ്ലീഷ് സ്കുളുകള്‍ തേടി പോകുകയും ..എനിക്ക് ഇന്ന് ബിരിയാണി വേണ്ട ,നൂഡില്‍സ് മതി എന്ന് നിര്‍ബന്ധം പിടിക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കളും ഒരു നിമിഷം ഈ ചിത്രം ഒന്ന് ശ്രദ്ധിക്കുക ..അവര്‍ക്കും കിട്ടിയത് ഒരു ജന്മമാണ് ...ആരാണ് തെറ്റുകാര്‍ ആരെയും പഴിചാരാതെ അവരും തുഴയുന്നു ..ഈ ജീവിതതോണി അക്കരെ എത്തിക്കാന്‍ .എല്ലാവരും തന്നെ കൊണ്ട് ആകുന്ന വിധത്തില്‍ ആഹാരത്തിനു കഷ്ടപെടുന്നവര്‍ക്കായി ഒരു നേരത്തെ ആഹാരം കൊടുക്കാന്‍ സാധിച്ചാല്‍ ..അതാണ് ഈ ജീവിതത്തിലെ ഏറ്റവും വല്യ പുണ്യം.

Thursday, March 31, 2011

നമിക്കുന്നു ഞാന്‍ ...


നമിക്കുന്നു ഞാന്‍ ... 

കെട്ടുപോകുന്നുവസന്തങ്ങള്‍ പിന്നെയും
നഷ്ടപ്പെടുന്നെന്‍റെ ചടുലവേഗം
ചൂതിന്‍റെ ഈടു ഞാന്‍ ആത്മാവലിഞ്ഞുപോയ്
പോരൂ ഭഗീരഥാ വീണ്ടും.......
(തിരികെയാത്ര)

Monday, March 28, 2011

വൈശാകിന്റെ ഡയറിയില്‍നിന്ന്...

വൈശാകിന്റെ ഡയറിയില്‍നിന്ന്...

"ഞാനൊരു മാതൃകാ ജീവിതം നയിക്കുന്നു..
.
"
പുക വലിയില്ല..ചീട്ടുകളിയില്ല..വെള്ളമടിയില്ല..ഹാന്‍സോ പാന്‍പരാഗോ ഉപയോഗിക്കില്ല..
.
നൈറ്റ്‌ ക്ലബുകളില്‍ പോകാറില്ല..പെണ്‍കുട്ടികളെ കമന്‍റ് അടിക്കില്ല..അവരോടു പഞ്ചാര വര്‍ത്തമാനം പറയാറില്ല..
.
എല്ലാ ദിവസവും രാത്രി എട്ടുമണിക്ക് ഉറങ്ങാന്‍ പോകുന്നു..അതിരാവിലെ ഉണരുന്നു..പകലത്തെ അധ്വാനവും വൈകിട്ടത്തെ വ്യായാമവും മുടങ്ങിയിട്ടില്ല..."
.
പക്ഷേ...
.
ജയിലില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍
ഇതിനൊക്കെ മാറ്റം വന്നേക്കാം...
                           എന്ന് വൈശാക് (ബിസ്സിനസ് മാന്‍ )