Thursday, September 9, 2010

രക്തദാനം മഹാദാനം

രക്തദാനം മഹാദാനം
        രാവിലെ തന്നെ എയര്‍ടെല്‍ കസ്റ്റമര്‍ care ല്‍ വിളിച്ചു dialer ടോണ്‍ മാറ്റാന്‍  വിളിച്ച സുരേഷിന്റെ കോള്‍ പോയത് ...101ലേക്ക്  (ഫയര്‍ ഫോഴ്സ് ).ഫോണ്‍ അറ്റന്‍ഡ്  ചെയ്തതോ നമ്മുടെ സ്വന്തം "ഫയര്‍ "(സുമേഷ്-കേരളത്തിന്റെ കരുത്തനായ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ ).സുരേഷിനു കാര്യം മനസിലായി, ഏതൊക്കെ ആയാലും വിളിച്ചതല്ലേ എന്ന് വെച്ചു അവന്‍         " ഫയര്‍ "നോട്  സംസാരിച്ചു ..ഫയര്‍ ഒരാളെ കത്തിക്കാന്‍ നോക്കി ഇരിക്കുവാരുന്നു ....കിട്ടിയ സമയം കൊണ്ട്...കിട്ടിയ സമയം കൊണ്ട്  ഫയര്‍ ചോദിച്ചു ..സുരേഷേ ഇപ്പൊ എവിടാ.... 
സുരേഷ് :സുമേഷേട്ടാ ഞാന്‍ ഇപ്പോള്‍  കോട്ടയത്തിനു വന്നോണ്ടിരിക്കുവാ ... 
സുമേഷ് ഫയര്‍ :  സുരേഷിന്റെ ബ്ലഡ്‌ ഗ്രൂപ്പ് ഏതാ ?
സുരേഷ് :അത് ഓ പോസിറ്റീവ് ..
സുമേഷ് ഫയര്‍:  എങ്കില്‍  ഇതിലെ വാ ..ഒരിടം വരെ പോകാനുണ്ട്...
          അങ്ങനെ സുരെഷിനേം വിളിച്ചു കൊണ്ട്  ഫയര്‍ നേരെ മാതാ ഹോസ്പിടലിലേക്ക് ആണു പോയത്..അര്കോ ബ്ലഡ്‌  കൊടുക്കാന്‍ ..അദ്യമായിട്ടാണ് സുരേഷ്  ബ്ലഡ്‌ കൊടുക്കാന്‍ പോകുന്നത് ..ആളുടെ ഉള്ളില്‍ ഒരു പേടി ഉണ്ട് ..എങ്കിലും അത് പുറത്തു കാണിക്കാതെ ഇത് കഴിഞ്ഞു കിട്ടുന്ന ചിക്കന്‍ ബിരിയാണിയും മനസ്സില്‍ ഓര്‍ത്തു സുരേഷ് ബ്ലഡ്‌  കൊടുക്കാന്‍ സമ്മതിച്ചു . ഇവര്‍ നാല്‌ പേര്‍ ഉണ്ട് ബ്ലഡ്‌ കൊടുക്കാന്‍ ...അങ്ങേ ഓരോരുത്തരായി വിളിച്ചു ബ്ലഡ്‌ എടുത്തു റസ്റ്റ്‌ ചെയ്യാന്‍ വിട്ടു ....
            റസ്റ്റ്‌ റൂമിന്റെ മുകളില്‍ വെച്ചിരിക്കുന്ന  ടി വി കണ്ടുകൊണ്ടു കണ്ണും മിഴിച്ചു കിടന്ന സുരേഷിനെ ...ബോധം കേട്ട് കിടക്കുവാ എന്ന് തെറ്റി ധരിച്ചു  ഹോസ്പിടല്‍ ജോലിക്കാരന്‍ വീല്‍ ചെയറില്‍ കയറ്റി ഇരുത്തി  അകത്തേക്ക് കൊണ്ടുപോയി..അകത്തു  കിടത്തി ഡോക്ടര്‍ പരിശോദിച്ചു ..എന്താ സുരേഷ് എന്തുപറ്റി ..സുരേഷിനു കാര്യം  ഒന്നും മനസിലായില്ല ...നമ്മുടെ സുരേഷ് ഓര്‍ത്തു  ബ്ലഡ്‌ എടുത്തു കഴിഞ്ഞാല്‍ ഇങ്ങനെ എല്ലാവരെയും കൊണ്ടുപോകും എന്ന് ,അതാണ്‌ അദ്ദേഹം വീല്‍ ചെയറില്‍ കയറി ഇരുന്നത്...അങ്ങനെ അവസാനം ബെഡിനു ചുറ്റും നിന്ന കൂട്ടുകാരെ കണ്ടപ്പോള്‍ സുരേഷിനു അബദ്ധം മനസിലായി...ഒന്നും മിണ്ടാതെ ആളു..ഹോസ്പിറ്റലില്‍ നിന്നും  മുങ്ങി ....
      

No comments:

Post a Comment