
Monday, September 27, 2010
ക്രോണിക് ബാച്ചിലര്‍ കുഞ്ഞന്‍
ക്രോണിക് ബാച്ചിലര്‍ കുഞ്ഞന്‍
ദാ..ഇ ഫോട്ടോയില്‍ കാണുന്ന കുഞ്ഞന് വയസു 33 .കണ്ടാല്‍ പറയില്ല ..പക്ഷെ അതാണ് സത്യം.ഇപ്പോള്‍ വീടിലെ ജോലികള്‍ എല്ലാം ഇദ്ദേഹം ഒറ്റക്കാണ് ചെയ്യുനത്..ഞാന്‍ ഈ ഫോട്ടോ എടുക്കുമ്പോള്‍ പുള്ളി, നല്ല 501 ന്റെ ബാര്‍ സോപ്പ് ഇട്ടു മീന്‍ കഴുകുകയായിരുന്നു പാവം ...
ഇദ്ദേഹം ക്രോണിക് ബാച്ചിലര്‍ ആയതിനു പിന്നില്‍ ഒരു കഥ ഉണ്ട് ....കുഞ്ഞന് കല്യാണ പ്രായമായപ്പോള്‍ തന്നെ വീട്ടുകാര്‍ അദ്ധേഹത്തെ കല്യാണത്തിന് നിര്‍ബന്ധിച്ചു..അത് പ്രകാരം ഒരു ബ്രോകേരെ കാര്യങ്ങള്‍ എല്ലാം രക്ഷ കര്‍ത്താക്കള്‍ പറഞ്ഞു ഏല്പിച്ചു..പിറ്റേ ആഴ്ച തന്നെ ബ്രോക്കര്‍ ചേര്‍ത്തലയില്‍ നിന്നും ഒരു ആലോചനയുമായി വന്നു ..അടുത്ത ഞായറാഴ്ച പെണ്ണ് കാണാന്‍ ചെല്ലണം ...അങ്ങനെ കുഞ്ഞന്‍ പെണ്ണിനെ കാണാനുള്ള ഒരുക്കങ്ങളായി ..മീശയില്‍ താജ് മഹല്‍ പണിയാന്‍ ശ്രമിച്ചു മീശ മുഴുവനായും നഷ്ട്പെട്ടു.ആ ഒരു പുതിയ സ്റ്റൈല്‍ ആയിക്കോട്ടെ എന്ന് കരുതി ക്ലീന്‍ ഷേവ് ആക്കി... ശനിയാഴ്ച് രാത്രി കുഞ്ഞന്‍ ഒരു പോല കണ്ണടച്ചില്ല...പിറ്റേ ദിവസത്തെ കാര്യങ്ങള്‍ ഓര്‍ത്തു കിടന്നു നേരം വെളുപ്പിച്ചു ....
അങ്ങനെ ഞായറാഴ ആയി അതിരാവിലെ തന്നെ ബ്രോക്കരുമായി കുഞ്ഞന്‍ ചേര്‍ത്തലയ്ക്ക് പോയി ..അവിടെ ചെന്നപ്പോള്‍ തന്നെ പെണ്ണിന്റെ അച്ഛന്റെ ചോദ്യം ബ്രോക്കറെ ...ചെറുക്കന്‍ വന്നില്ലയോ? ചെറുക്കനുമായി വരാം അന്നാണല്ലോ താന്‍ പറഞ്ഞത് ..എനിട്ട് തന്റെ ചെറു മകനുമായി കറങ്ങി നടക്കുവാണോ ?
അയ്യോ ചേട്ടാ ഇത് തന്നെയാ ചെറുക്കന്‍ ഷേവ് ചെയ്തപ്പോള്‍ മീശ പോയതാ ....ബ്രോക്കര്‍ പറഞ്ഞു ...
അങ്ങനെ കുഞ്ഞന് ബ്രോക്കറും വീട്ടില്‍ കയറി ഇരുന്നു ...പെണ്ണ് ചായയുമായി വന്നു .കുഞ്ഞന്‍ ചായ വാങ്ങി മുഖത്തേക്ക് നോക്കി പെണ്ണ് നാണിച്ചു മുഖം താഴ്ത്തി ..ഫയര്‍ (സുമേഷ് ചേട്ടന്‍ )ചോദിച്ചത് പോലെ വെടിയുണ്ടകള്‍ക്കു മുന്നില്‍ വിരിമാര് കാണിക്കാന്‍ തയാറാണോ എന്നോന്നുമാല്ലെങ്ങിലും എന്തെങ്ങിലും ചോദിയ്ക്കാന്‍ കുഞ്ഞന് ഒരു ആഗ്രഹം .കുഞ്ഞന്‍ ഈ കാര്യം ബ്രോക്കറെ അറിയിച്ചു .ബ്രോക്കര്‍ അത് അച്ഛനെ അറിയിച്ചു .രണ്ടാക്കും സംസാരിക്കാന്‍ ഒരു അവസരം ഉണ്ടാക്കി കൊടുത്തു .
കുഞ്ഞന്‍ പെണ്ണുമായി വെളിയില്‍ ഇറങ്ങി സംസാരിക്കാന്‍ തുടങ്ങി...
കുഞ്ഞന്‍ :അച്ഛന്‍ പട്ടാളക്കാരന്‍ ആയിരുന്നു അല്ലെ ?
പെണ്ണ് : അല്ലാലോ .എന്താ അങ്ങനെ ചോദിച്ചത് .
കുഞ്ഞന്‍ :അപ്പോള്‍ ആ ഫോട്ടോ അച്ഛന്റെ അല്ലെ ?
പെണ്ണ് : അയ്യോ അത് സുഭാഷ്‌ചന്ദ്രബോസ്സ് ന്റെ ഫോട്ടോയാ..
കുഞ്ഞന്‍: ആണോ ..അപ്പോള്‍ വല്യച്ഛന്‍ തയ്യല്‍ ക്കാരന്‍ ആണല്ലേ ?
പെണ്ണ് :അല്ലല്ലോ
കുഞ്ഞന്‍: പിന്നെ ആ ഫോട്ടോയോ ?
പെണ്ണ് :അയ്യോ അത് ഗാന്ധിജി ചര്കയില്‍ നൂല്‍ നൂല്ക്കുന്ന ഫോട്ടോയ.
കുഞ്ഞന്‍ ചമ്മല്‍ പുറത്തു കാണിക്കാതെ പതുക്കെ അവിടുന്ന് സ്ഥലം വിട്ടു ..ആ കാരണം കൊണ്ട് കുഞ്ഞന്‍ ഇന്നും ബാച്ചിലര്‍ ആയി കറങ്ങി നടക്കുന്നു .....
Subscribe to:
Post Comments (Atom)
No comments:
Post a Comment