Friday, November 18, 2011

CD ബാബു

CD  ബാബു  
CD  ബാബു  ദിവസവും ഉയരങ്ങളിലേക്ക് കുതിക്കുന്ന തിരുവാര്‍പ്പുകാരന്‍ ..എല്ലാര്ക്കും ഒരു പോലെ വേണ്ടപെട്ട ഇദ്ദേഹത്തെ അറിയാത്ത തിരുവര്‍പ്പുകാര്‍ ചുരുക്കം.


Friday, November 11, 2011

ഒരു നിമിഷം

       
ഒരു നിമിഷം 


വീടിനു മുറ്റത്ത്‌ സര്‍ക്കാര്‍ പള്ളിക്കൂടം  ഉണ്ടായിട്ടും ,അത് കാണാതെ പട്ടണങ്ങളിലെ ഇംഗ്ലീഷ് സ്കുളുകള്‍ തേടി പോകുകയും ..എനിക്ക് ഇന്ന് ബിരിയാണി വേണ്ട ,നൂഡില്‍സ് മതി എന്ന് നിര്‍ബന്ധം പിടിക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കളും ഒരു നിമിഷം ഈ ചിത്രം ഒന്ന് ശ്രദ്ധിക്കുക ..അവര്‍ക്കും കിട്ടിയത് ഒരു ജന്മമാണ് ...ആരാണ് തെറ്റുകാര്‍ ആരെയും പഴിചാരാതെ അവരും തുഴയുന്നു ..ഈ ജീവിതതോണി അക്കരെ എത്തിക്കാന്‍ .എല്ലാവരും തന്നെ കൊണ്ട് ആകുന്ന വിധത്തില്‍ ആഹാരത്തിനു കഷ്ടപെടുന്നവര്‍ക്കായി ഒരു നേരത്തെ ആഹാരം കൊടുക്കാന്‍ സാധിച്ചാല്‍ ..അതാണ് ഈ ജീവിതത്തിലെ ഏറ്റവും വല്യ പുണ്യം.

Thursday, March 31, 2011

നമിക്കുന്നു ഞാന്‍ ...


നമിക്കുന്നു ഞാന്‍ ... 

കെട്ടുപോകുന്നുവസന്തങ്ങള്‍ പിന്നെയും
നഷ്ടപ്പെടുന്നെന്‍റെ ചടുലവേഗം
ചൂതിന്‍റെ ഈടു ഞാന്‍ ആത്മാവലിഞ്ഞുപോയ്
പോരൂ ഭഗീരഥാ വീണ്ടും.......
(തിരികെയാത്ര)

Monday, March 28, 2011

വൈശാകിന്റെ ഡയറിയില്‍നിന്ന്...

വൈശാകിന്റെ ഡയറിയില്‍നിന്ന്...

"ഞാനൊരു മാതൃകാ ജീവിതം നയിക്കുന്നു..
.
"
പുക വലിയില്ല..ചീട്ടുകളിയില്ല..വെള്ളമടിയില്ല..ഹാന്‍സോ പാന്‍പരാഗോ ഉപയോഗിക്കില്ല..
.
നൈറ്റ്‌ ക്ലബുകളില്‍ പോകാറില്ല..പെണ്‍കുട്ടികളെ കമന്‍റ് അടിക്കില്ല..അവരോടു പഞ്ചാര വര്‍ത്തമാനം പറയാറില്ല..
.
എല്ലാ ദിവസവും രാത്രി എട്ടുമണിക്ക് ഉറങ്ങാന്‍ പോകുന്നു..അതിരാവിലെ ഉണരുന്നു..പകലത്തെ അധ്വാനവും വൈകിട്ടത്തെ വ്യായാമവും മുടങ്ങിയിട്ടില്ല..."
.
പക്ഷേ...
.
ജയിലില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍
ഇതിനൊക്കെ മാറ്റം വന്നേക്കാം...
                           എന്ന് വൈശാക് (ബിസ്സിനസ് മാന്‍ )
 

Monday, March 14, 2011

അച്ഛ....

ഇരുളിന്‍  മഹാ  നിദ്രയില്‍  നിന്നുണര്‍ത്തി  നീ  
നിറമുള്ള  ജീവിത  പീലി  തന്നു .
എന്റെ  ചിറകിന്‍  ആകാശവും  നീ  തന്നു 
നിന്‍  ആത്മ  ശിഖരത്തിലൊരു  കൂട്  തന്നു 
ആത്മ  ശിഖരത്തിലൊരു  കൂട്  തന്നു 


ഭൂമിയിലെ ദേവലോകത്ത്‌ ഇതുവരെ അന്നം വിളയിച്ച എന്റെ അന്നധാതാവ്  ,ഇനി യഥാര്‍ത്ഥ ദേവലോകത്തേക്ക് .....

Saturday, February 26, 2011

മാക്രിടെ കണക്കു ബുക്ക്‌

മാക്രിടെ  കണക്കു ബുക്ക്‌ 



എനിക്കൊരു വോട്ട് തരു .....

ഈ വീഡിയോ യില്‍ കാണുന്ന പയ്യനെ നിങ്ങള്‍ അറിയുമോ ?അറിയുമെങ്ങില്‍ അവന്റെ അഡ്രസ്‌ എനിക്കൊന്നു തരു ..അവന്‍ ഇനി മേലാല്‍ ഈ പരിപാടിയും കൊണ്ട് ഇറങ്ങരുത് ...
എനിക്കൊരു വോട്ട് തരു .....
 sms   "ഫോര്‍മാറ്റ്‌ <iss > കൂതറ കെ. യു .ടി .എച്  .എ .ആര്‍. എ "

Thursday, February 24, 2011

കങ്കാരു ഭഗവാനെ കാത്തു രക്ഷിക്കണേ ......

കങ്കാരു ഭഗവാനെ കാത്തു രക്ഷിക്കണേ ......

എന്നും രാവിലെ അമ്പലത്തില്‍ പോകുന്ന ശീലമുണ്ട് നമ്മുടെ കള്ളനു( രതീഷ്‌).ഇവന്റെ ഈ ശീലം കാരണം നാള്‍ക്കു നാള്‍ അബലത്തില്‍ വരുന്ന ഭക്തരുടെ എണ്ണം കുറഞ്ഞു വന്നു .അവസാനം നാട്ടുകാരും ,ഉപദേശക സമതിയും ചേര്‍ന്ന് ഇവനോട് പറഞ്ഞു "നീ ഇതുപോലെ എന്നും അമ്പലത്തില്‍  വന്നാല്‍ എവിടെ വരുന്ന സ്ത്രീകളുടെ എണ്ണം ഓരോ ദിവസവും കുറഞ്ഞു വരുകയാണ് .നമ്മുടെ അമ്പലത്തിന്റെ നന്മക്കായി നീ ഇനി ഇതാവര്‍ത്തിക്കരുത് "
എല്ലാവരുടെയും ഉപദേശം കള്ളന്‍ പുല്ലു വിലക്കെടുതില്ല , എന്നുമാത്രമല്ല രാവിലെയും വൈകുന്നേരവും പതിവായി വരാനും തുടങ്ങി .
അവസാനം നാട്ടുകാര്‍ക് മനസിലായി ഇവനെ ഉപദേശിച്ചു നേരെയാക്കാന്‍ കഴിയില്ലെന്ന് .ഈ വിവരം എല്ലാവരും കൂടി നമ്മുടെ സ്വന്തം കെ. ജി. ടി  പിള്ളയെ അറിയിച്ചു .ചെന്ന് കണ്ടപാടെ 
അദ്ദേഹം കള്ളനെ ചെന്ന് കണ്ടു എന്നിട്ട് പറഞ്ഞു ..
          "യഥാ യഥാഹി ധര്‍മസ്യാ ....
            അല്ലയോ അര്‍ജുനാ......
           നിനക്ക് പറ്റിയ സ്ഥലം ഇതല്ല അങ്ങ് തെക്ക് ദേശത്ത് കന്യാകുമാരി എന്നാ സ്ഥലത്ത് ഒരു പ്രതിഷ്ഠ ഉണ്ട് നീ അവിടെ ചെല്ലു..നിന്നെ അവിടെ ആരും തടയില്ല .."
   അങ്ങനെ കെ. ജി. ടി  പിള്ള യുടെ ഉപദേശം കേട്ട് നമ്മുടെ കള്ളന്‍ യാത്രയായി....

 അവസാനം കണ്ടുപിടിച്ചു നമ്മുടെ കള്ളന്‍ ആ പ്രതിഷ്ഠ ....
 കങ്കാരു ഭഗവാനെ കാത്തു രക്ഷിക്കണേ ......

ഇതോരസുഖമാണോ കുമാറേട്ടാ .....


ഈ ചിത്രത്തിനു നിങ്ങള്‍ തന്നെ ഒരു അടിക്കുറിപ്പ് എഴുതൂ .....
കുമാറും , ജെ . വി (ചിക്കു) ഉം

Tuesday, February 1, 2011

ഒരു പുതിയ പ്രേമലേഖനം

ഒരു പുതിയ പ്രേമലേഖനം
 എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു  എഞ്ചിനീയറിംഗ് കോളേജ്  ഉണ്ട് ,മലപ്പുറം തവനൂര്‍ അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ്   കോളേജ് .ഒരു കൂട്ടം നല്ലകൂട്ടുകാര്‍ ഉണ്ട് എനിക്കവിടെ .അവരുടെ കോളേജില്‍ ചെന്നപ്പോള്‍ എന്നെ ആകര്‍ഷിച്ച ഒരു പോസ്റര്‍ ഞാന്‍ അവരുടെ അനുവാദത്തോടെ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു ..
  ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച " stallions " നു എന്‍റെ  ഒരായിരം നന്ദി ..............y@nkee