Monday, December 27, 2010

ഇളിഭ്യനായ ബ്ലിങ്കന്‍

ഇളിഭ്യനായ ബ്ലിങ്കന്‍ 
    ഞങ്ങളുടെ നാട്ടിലെ ഒരു പ്രശക്തനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ മകനാണ് ബ്ലിങ്കന്‍ ..ആളൊരു രസികനാണ് .അച്ഛനെ പോലെ തന്നെ മകനും രാഷ്ട്രീയത്തില്‍ നല്ല താല്പര്യമാണ്..ഒരു ദിവസം തൊഴില്‍ ഉറപ്പു പദ്ധതിയുടെ ഭാഗമായി തണല്‍ വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിക്കുന്ന ഒരു പരിപാടി വന്നു ..അന്ന് മുതിര്‍ന നേതാക്കള്‍ ഒന്നുമില്ലരുന്നു ..ബ്ലിനകനും,ചെത്രാ യിലെ  ഗോകുലും  ഉണ്ട് ..ഒരാളെ കൂടി വേണം ..അങ്ങനെ ഇരുന്നപ്പോളാണ്   നമ്മുടെ നാട്ടിലെ കൃഷിയെ സ്നേഹിക്കുന്ന ഒരു ചെറുപ്പകാരന്‍ ആ വഴി വന്നത് .ബ്ലിങ്കന്‍ അവന്റെ സങ്കടം ആ ചെരുപ്പകരനോട് പറഞ്ഞു ..
 ചേട്ടാ ..ഞങ്ങള്‍ക് തണല്‍ വൃക്ഷം നടാന്‍ ഒന്ന് സഹായിക്കണം ..ഞങ്ങള്‍ അകെ രണ്ടു പേരെ ഉള്ളു .ഒരാള് കുഴി എടുക്കണം ,ഒരാള്‍ വൃക്ഷം നടണം പിന്നെ ഒരാള്‍ കുഴി മൂടണം ..ഒരാളുടെ ഞങ്ങളുടെ സഹായത്തിനു വേണം 2 ദിവസം കൊണ്ട്  ചെയ്തു തീര്‍കണം എന്നാണ് പഞ്ചായത്തില്‍ നിന്നുമുള്ള ഓര്‍ഡര്‍ ..ബ്ലിങ്കന്‍ പറഞ്ഞു.
അവസാനം വൃക്ഷ തൈകള്‍ കു പകരം വഴ തൈ വെക്കുവാണേല്‍ ഞാന്‍ വരം എന്ന് ആ ചെറുപ്പക്കാരന്‍ സമ്മതിച്ചു ...
അങ്ങനെ ആദ്യ ദിവസം അവര്‍ പണി ആരംഭിച്ചു .ബ്ലിങ്കന്‍ കുഴിയെടുക്കുന്നു ,ആ ചെറുപ്പക്കാരന്‍ (*) വാഴ നടുന്നു ,ഗോകുല്‍ കുഴി മൂടുന്നു ..അങ്ങനെ അവര്‍ അന്ന് 50 വാഴ വെച്ചു.ആ ചെരുപ്പകാരന്റെ നടു അന്ന് പഞ്ചറായി ..ഒരു ദിവസത്തെ അപനി കൂടി ഉണ്ട് ചേട്ടന്‍ രാവിലെ തന്നെ വരണം എന്ന് ബ്ലിങ്കന്‍ പറഞ്ഞു ..അതും കേട്ട്  തലയും കുലുക്കി  നമ്മുടെ ചെറുപ്പകാരന്‍ അവിടുന്ന് മുങ്ങി ..
പിറ്റേ ദിവസം രാവിലെ ബ്ലിങ്കന്‍ നും  ,ഗോകുലും എത്തി ..ചെറുപ്പകാരന്‍ മുങ്ങി ..എങ്കിലും പണി  മുടക്കാന്‍ പറ്റുമോ?.അവര്‍ പണി  ആരംഭിച്ചു ,ബ്ലിങ്കന്‍ കുഴി എടുത്തു ..ഗോകുല്‍ കുഴി മൂടി ..ആ ചെറുപ്പകാരന്‍ വരഞ്ഞതിനാല്‍ വാഴനടാന്‍  അളില്ലാരുന്നു..എങ്കിലും ബ്ലിങ്കന്‍ നും ഗോകുലും  അവരുടെ ജോലി ഭംഗിയായി ചെയ്തു തീര്‍ത്തു ..




** ആ  ചെറുപ്പക്കാരന്‍ ആരാണെന്നു നിങ്ങള്‍ക്ക് പറയാമോ? 

Monday, November 15, 2010

ബൂസയുടെ തിരഞ്ഞെടുത്ത കവിത

ബൂസയുടെ തിരഞ്ഞെടുത്ത കവിത
ബൂസ അഥവാ സാബു , ഞങ്ങളുടെ നാട്ടില്‍ എല്ലാവരും തലകുനിക്കും ഈ മഹത് വ്യക്തിയുടെ മുന്നില്‍ കാരണം കെ .ജീസ്‌ ..ഹെയര്‍ സ്റ്റൈല്‍ ഇന്റെ മുതലാളിയാണ് .രാവിലെ തന്ന്നെ ഇദേഹം തിരുവര്‍പ്പിലേക്ക് പോരും കട തുറക്കാന്‍ .വരുന്ന വഴി അമ്പലത്തില്‍ എന്നും ഓരോ 25 പൈസ വീതം ഇടും .ഒരു ദിവസം കക്ഷിയുടെ കൈയ്യില്‍ ഒരു രൂപയുടെ ഒരു കോയിന്‍ മാത്രമേ ഉണ്ടാരുന്നുല്ല് ,അടുത്ത്‌ നിന്ന രഥി ചേട്ടനോട് ഒരു രൂപയ്ക്കു ചില്ലറ ചോദിച്ചു അദ്ധേഹത്തിന്റെ കൈയ്യില്‍ ഇല്ലാരുന്നു .അവസാനം ആ ഒരു രൂപ യുടെ കോയിന്‍ തന്നെ കാണിക്ക വഞ്ചിയില്‍ ഇട്ടു .പിന്നെ ഉള്ളു മൂന്ന് ദിവസങ്ങളില്‍ അദ്ധേഹത്തിന്റെ പ്രാര്‍ത്ഥന ഇങ്ങനെ ആയിരുന്നു "ഭഗവാനെ കത്തോലനെ ,ഇന്നലെ ഞാന്‍ തന്നത് ഒരു രൂപയാനെ അതിന്റെ ബാലന്‍സ്  ഇന്നതെതായി വരവ് വെച്ചോനെ" ,എന്നിട്ട്  ഷോപ്പ് ലേക്ക് യാത്രയായി .   ഇദ്ദേഹം രാവിലെ ഷോപ്പ് തുറന്നാലുടന്‍ തന്നെ കടയുടെ വാതുക്കല്‍ ,ആലുങ്ങല്‍  ബാബു ചേട്ടന്റെ ജിമ്മി പട്ടിയും ,മാടവന കുഞ്ഞുമോന്‍ ചേട്ടന്റെ ബ്രുണോ പട്ടിയും ഹാജര്‍ വെക്കും ,എന്തിനാണെന്നോ? മുടിവേട്ടുമ്പോള്‍ മുറിയുന്ന ചെവിയുടെ കഷ്ണങ്ങള്‍ തിന്നാന്‍ ..
             അങ്ങനെ ഇരിക്കെ ഈ നാട്ടിലെ യുവാക്കള്‍ക് ഒരു ആഗ്രഹം ,ഒരു വീഡിയോ ആല്‍ബം ഉണ്ടാക്കിയാലോ എന്ന് .അങ്ങനെ യുവാക്കളെല്ലാം കൂടി ആലോചിച്ചു .ക്യാമറ drisyavaniyil നിന്നും എടുക്കാം ,അരുണും ,ദിപിനും എഡിറ്റ്‌ ചെയ്തോളും ..അങ്ങനെ ഓരോനോരോനു  അടുപിച്ചു ...അപ്പോളാണ് ആല്‍ബത്തിനു പറ്റിയ ഒരു പാട്ട് വേണം .അതാരെഴുതും ?ചര്‍ച്ച നടക്കുനതു ബൂസയുടെ ഷോപ്പില്‍ വെച്ചാണ്‌ .ബൂസ ചാടി പറഞ്ഞു ഞാന്‍  കവിതകള്‍ ഒകെ എഴുതുന്ന ആളാണ് ..വേണേല്‍ ഞാന്‍ ഒന്നും ശ്രമിക്കാം ..ഒകെ ബൂസ ചേട്ടാ ..ചേട്ടന്‍ ഒന്ന് ശ്രമിക്കു ,ഞങ്ങള്‍ പറഞ്ഞു .
             അടുത്ത ദിവസം തന്നെ ബൂസ പാട്ടുമായി വന്നു ..ആ പാട്ടിനെ പറ്റിയുള്ള അഭിപ്രായം നിങ്ങള്‍ തന്നെ പറയൂ ..പാട്ട് ചുവടെ കൊടുക്കുന്നു .....
            "പുഞ്ചിരി തൂകും സുന്ദരി പെണ്ണെ ....നമ്മള്‍...
           ബെഞ്ചിലിരുന്നു പടിച്ചതോര്‍മയില്ലേ ...തോര്മയില്ലേ ...(2)
           വള്ളതിലിരുന്നു .വെള്ളത്തിലൂടെ ...
           പള്ള തിപിടിക്കാന്‍ പോയപ്പോള്‍ ...നമ്മള്‍ പോയപ്പോള്‍ ...
            കൊള്ളിയാന്‍ മിന്നി ...വള്ളം മറിഞ്ഞു വെള്ളത്തില്‍ ...പോയതോര്‍മയില്ലേ ?
            നമ്മുടെ പള്ളതി പോയതോര്‍മയില്ലേ .....
            പുഞ്ചിരി തൂകും സുന്ദരി പെണ്ണെ ....നമ്മള്‍...            ബെഞ്ചിലിരുന്നു പടിച്ചതോര്‍മയില്ലേ ...തോര്മയില്ലേ ...(2)"
 അതിലില്‍ പിന്നെ ആ നാട്ടിലെ യുവാക്കള്‍ ആല്‍ബം എന്ന സ്വപ്നം മറന്നു കളഞ്ഞു ..            

Friday, October 22, 2010

പെരച്ചയുടെ ചെരുപ്പ് ....

പെരച്ചയുടെ  ചെരുപ്പ് ....
പെരച്ച ( രാജേഷ്‌)  എന്നും അമ്പലത്തില്‍ പോകും ..അമ്പലത്തില്‍ എന്നല്ല അമ്പലങ്ങളിലും പള്ളികളിലും ഒക്കെ പോകും ...ഭക്തി കൊണ്ടല്ല  കേട്ടോ ?.ആള്‍ക് ഒരു വുഡ് ലാണ്ടിന്റെ ചെരുപ്പ് വേണം,  അതും തപ്പി ഈ മഹാന്‍ എല്ലാ അമ്പലങ്ങളിലും, പള്ളികളിലും നടക്കാന്‍ തുടങ്ങിട്ട് കാലം കുറെ ആയി . ഇദ്ദേഹത്തെ ഇപ്പോള്‍ തിരുവാര്‍പ്പ് അമ്പലത്തില്‍ കയറ്റില്ല കാരം മൂന്നാണ്.
ഒന്നാമത്തെ കാരണം :ഈ  പെരച്ച ആള് നല്ലൊരു കുക്ക് ആണ്‌ ,ഇപ്പോള്‍ തിരുവര്‍പ്പിലുള്ള പാചകക്കാരെ മറി കടക്കാന്‍ നോക്കി ഇരിക്കുകയാണ്‌ കക്ഷി .കഴിഞ്ഞ കഥയിലൂടെ പ്രസിദ്ധനായ കുഞ്ഞന്റെ അരുമ ശിഷ്യനാണ്‌ പെരച്ച .അങ്ങനെ ഇരിക്കെ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി അവല്‍ പൊതി  ഉണ്ടാക്കാന്‍ വേണ്ടി പെരച്ചയെ ഏല്പിച്ചു .ബിരിയാണി ഉണ്ടാക്കികൊണ്ട് നടന്ന പേരച്ചക്കറിയുമോ അവല്‍ ഉണ്ടാക്കാന്‍ ..അലതുണ്ടാക്കി അകെ കുളമാക്കി ..ആളുകള്‍ എല്ലാം തല്ലാന്‍ ഓടിച്ചു ..ഓടുന്നവഴിയെ പെരച്ച അലറി പറയുന്നുണ്ടാരുന്നു  "ഞാന്‍ ഉണ്ടാക്കിയത് കുചേലന്റെ വിയര്‍പ്പിന്റെ രുചി ഉള്ള അവല്‍ പൊതിയാണേ...."
രണ്ടാമത്തെ കാരണം: പെരച്ച രാവിലെ അമ്പലത്തില്‍ ചെന്ന് വെടി വഴിപാട്‌ കഴിച്ചു..എന്നിട്ട് വഴിപാടിന്റെ പ്രസാദതിനായി ചെന്നു   .വെടി വഴിപാടിന് പ്രസാദം ഇല്ല എന്ന് പറഞ്ഞിട്ട് കേട്ടില്ല .പെരച്ച തിരുമേനിയോട് കലിപ്പിച്ചു ..അവസാനം സഹികെട്ട തിരുമേനി വെടിപോട്ടിയതിന്റെ ചാരം കൊടുത്തു വിട്ടപ്പോഴാണ്  കക്ഷിക്ക് സമാധാനമായത് ....
മൂന്നാമത്തെ കാരണം  :ചെരുപടിച്ചു മാറ്റല്‍ കക്ഷിക്ക് ശീലമായി ...
                                 അവസാനം അടിച്ചുമാറ്റിയ ചെരുപ്പ് നിങ്ങക്കും കാണണ്ടേ ?


15 ഇഞ്ച്‌ നീളം ....ഈ ചെരുപ്പും തിരുവര്‍പ്പിലെ ഏറ്റവും വലിയ ചെരുപ്പും ,കാലുകളും ഉള്ള കുഞ്ഞച്ചന്റെ ചെരുപ്പുമായി തരതമ്യം ചെയ്ത ഫോട്ടോ താഴെ..


Monday, September 27, 2010

ക്രോണിക് ബാച്ചിലര്‍ കുഞ്ഞന്‍


ക്രോണിക് ബാച്ചിലര്‍ കുഞ്ഞന്‍
      ദാ..ഇ ഫോട്ടോയില്‍ കാണുന്ന കുഞ്ഞന് വയസു 33 .കണ്ടാല്‍ പറയില്ല ..പക്ഷെ അതാണ് സത്യം.ഇപ്പോള്‍ വീടിലെ ജോലികള്‍ എല്ലാം ഇദ്ദേഹം ഒറ്റക്കാണ്‌ ചെയ്യുനത്..ഞാന്‍ ഈ ഫോട്ടോ എടുക്കുമ്പോള്‍ പുള്ളി, നല്ല 501 ന്റെ ബാര്‍ സോപ്പ്  ഇട്ടു മീന്‍ കഴുകുകയായിരുന്നു പാവം ...
      ഇദ്ദേഹം ക്രോണിക്  ബാച്ചിലര്‍ ആയതിനു പിന്നില്‍ ഒരു കഥ ഉണ്ട് ....കുഞ്ഞന് കല്യാണ പ്രായമായപ്പോള്‍ തന്നെ വീട്ടുകാര്‍ അദ്ധേഹത്തെ കല്യാണത്തിന് നിര്‍ബന്ധിച്ചു..അത് പ്രകാരം ഒരു ബ്രോകേരെ കാര്യങ്ങള്‍ എല്ലാം രക്ഷ കര്‍ത്താക്കള്‍  പറഞ്ഞു ഏല്പിച്ചു..പിറ്റേ ആഴ്ച തന്നെ ബ്രോക്കര്‍ ചേര്‍ത്തലയില്‍ നിന്നും ഒരു ആലോചനയുമായി വന്നു ..അടുത്ത ഞായറാഴ്ച  പെണ്ണ് കാണാന്‍ ചെല്ലണം ...അങ്ങനെ കുഞ്ഞന്‍ പെണ്ണിനെ കാണാനുള്ള ഒരുക്കങ്ങളായി ..മീശയില്‍ താജ് മഹല്‍ പണിയാന്‍ ശ്രമിച്ചു മീശ മുഴുവനായും നഷ്ട്പെട്ടു.ആ ഒരു പുതിയ സ്റ്റൈല്‍ ആയിക്കോട്ടെ എന്ന് കരുതി ക്ലീന്‍ ഷേവ്  ആക്കി... ശനിയാഴ്ച്  രാത്രി കുഞ്ഞന്‍ ഒരു പോല കണ്ണടച്ചില്ല...പിറ്റേ ദിവസത്തെ കാര്യങ്ങള്‍ ഓര്‍ത്തു കിടന്നു നേരം വെളുപ്പിച്ചു ....
      അങ്ങനെ ഞായറാഴ ആയി അതിരാവിലെ തന്നെ ബ്രോക്കരുമായി കുഞ്ഞന്‍ ചേര്‍ത്തലയ്ക്ക് പോയി ..അവിടെ ചെന്നപ്പോള്‍ തന്നെ പെണ്ണിന്റെ  അച്ഛന്റെ ചോദ്യം ബ്രോക്കറെ ...ചെറുക്കന്‍ വന്നില്ലയോ? ചെറുക്കനുമായി വരാം അന്നാണല്ലോ താന്‍  പറഞ്ഞത് ..എനിട്ട് തന്റെ ചെറു മകനുമായി  കറങ്ങി നടക്കുവാണോ ?
അയ്യോ ചേട്ടാ ഇത് തന്നെയാ ചെറുക്കന്‍ ഷേവ് ചെയ്തപ്പോള്‍ മീശ പോയതാ ....ബ്രോക്കര്‍ പറഞ്ഞു ...
അങ്ങനെ കുഞ്ഞന് ബ്രോക്കറും വീട്ടില്‍ കയറി ഇരുന്നു ...പെണ്ണ് ചായയുമായി വന്നു .കുഞ്ഞന്‍ ചായ വാങ്ങി മുഖത്തേക്ക്  നോക്കി  പെണ്ണ്   നാണിച്ചു മുഖം താഴ്ത്തി ..ഫയര്‍ (സുമേഷ്  ചേട്ടന്‍ )ചോദിച്ചത്  പോലെ വെടിയുണ്ടകള്‍ക്കു മുന്നില്‍ വിരിമാര് കാണിക്കാന്‍ തയാറാണോ എന്നോന്നുമാല്ലെങ്ങിലും എന്തെങ്ങിലും ചോദിയ്ക്കാന്‍ കുഞ്ഞന് ഒരു ആഗ്രഹം .കുഞ്ഞന്‍ ഈ കാര്യം ബ്രോക്കറെ അറിയിച്ചു .ബ്രോക്കര്‍ അത് അച്ഛനെ അറിയിച്ചു .രണ്ടാക്കും സംസാരിക്കാന്‍ ഒരു അവസരം ഉണ്ടാക്കി കൊടുത്തു .
കുഞ്ഞന്‍ പെണ്ണുമായി വെളിയില്‍ ഇറങ്ങി സംസാരിക്കാന്‍ തുടങ്ങി...
കുഞ്ഞന്‍ :അച്ഛന്‍ പട്ടാളക്കാരന്‍ ആയിരുന്നു അല്ലെ ?
പെണ്ണ് : അല്ലാലോ .എന്താ അങ്ങനെ  ചോദിച്ചത് .
കുഞ്ഞന്‍ :അപ്പോള്‍ ആ ഫോട്ടോ അച്ഛന്റെ അല്ലെ ?
പെണ്ണ് : അയ്യോ അത് സുഭാഷ്‌ചന്ദ്രബോസ്സ്  ന്റെ ഫോട്ടോയാ..
കുഞ്ഞന്‍: ആണോ ..അപ്പോള്‍ വല്യച്ഛന്‍ തയ്യല്‍ ക്കാരന്‍ ആണല്ലേ ?
പെണ്ണ് :അല്ലല്ലോ 
കുഞ്ഞന്‍: പിന്നെ  ആ ഫോട്ടോയോ ?
പെണ്ണ് :അയ്യോ അത് ഗാന്ധിജി ചര്കയില്‍ നൂല്‍ നൂല്ക്കുന്ന ഫോട്ടോയ.
  കുഞ്ഞന്‍ ചമ്മല്‍ പുറത്തു കാണിക്കാതെ പതുക്കെ അവിടുന്ന് സ്ഥലം വിട്ടു ..ആ കാരണം കൊണ്ട് കുഞ്ഞന്‍ ഇന്നും ബാച്ചിലര്‍ ആയി കറങ്ങി നടക്കുന്നു .....





Friday, September 24, 2010

വിഷുക്കണി





 കൂട്ടുകാരെ ഇതൊരു വിഷു കണിയുടെ കഥയാണ് ..കഥയല്ല .നടന്ന സംഭവമാണ് .2008 ലെ  വിഷു ദിവസം ..നമ്മുടെ ഒരു സുഹൃത്തിനെ കണ്ടവരുടെ അനുഭവങ്ങള്‍ ..
രാജു മത്തു മഠം
ഡും ..ഡും...ഡും...ഞാന്‍ രാവിലെ കന്നാസില്‍ കൊട്ടുന്ന സൗണ്ട് കേട്ടാണ് ഉറക്കത്തില്‍ നിന്നും എണീറ്റത് . വിഷു ദിനമായതിനാല്‍  ആരെങ്കിലും കണികാനിക്കാന്‍ വന്നതായിരിക്കും എന്നാണ് ഞാന്‍  വിചാരിച്ചത്   ,വാതില്‍ തുറന്നു നോക്കിയിട്ട് ആരെയും കാണുന്നില്ല  ..അപ്പോളാണ് വീട്ടിന്റെ മുറ്റത്തെ ചെത്തിയുടെ ഇടയില്‍ നിന്നും ഒരു ശബ്ദം ..ഞാന്‍ അങ്ങോട്ട് നോക്കി .ദേ..ചേട്ടാ ഇവിടെയല്ല ....ആ വതുക്കലാണ് കണി... കണ്ട കണിയോ? നമ്മുടെ  വാര്യത്തെ സനലിനെ ...അന്നു കൊണ്ട്  എനിക്ക് ജീവിതം മടുത്തു ..ഞാന്‍ പോയ വഴി എന്‍റെ പേഴ്സ് പോക്കറ്റടിച്ചു 5000 രൂപ പോയി.ഞാന്‍ connection കൊടുത്ത ൬ ടുബ്‌ ,൪ ലൗഡ് speaker ,decoration bulbe ൩ റോള്‍ ,ഒക്കെ അടിച്ചു പോയി..ഇത് പോലെ ഒരു കണി ഇനി ഒരിക്കലും കാണരുത് എന്ന മനസ്സില്‍ വിചാരിച്ചു പിറ്റേ വിഷുവിനു തലേ ദിവസം ഞാന്‍ വാര്യത് പോയി ..ഇനി ഈ കൊളുമായി ഇങ്ങോട്ട് പോരരുത് എന്ന് പറഞ്ഞു......


ശരത് പുന്നവേലില്‍
 ഞാന്‍ അച്ഛന്‍ വിളിച്ചത് കേട്ട്ട് എനീട്ടതാ ....വാതില്‍ തരന്നപ്പോള്‍ ....ഹായ്...ശരത് ജീ .... വന്നു കണികാണു....എന്ന് പറഞ്ഞു നമ്മുടെ സനല്‍ ...അന്നു മുതല്‍ കിട്ടാന്‍ തുടങ്ങിയ അടിയും തല്ലും പിറ്റേ വിഷു വരെ കിട്ടി....ഹോ...എന്റമ്മോ.. 
സെബിന്‍
ഞാന്‍ എന്‍റെ കഷ്ടകാലത്തിനു .....ഒന്ന് മൂത്രം ഒഴിക്കാന്‍ ഇറങ്ങിയത..അപ്പോളാണ് നമ്മുടെ സനലിനെ വീടിനു വാതുക്കല്‍ കണ്ടത് ..അന്നു കിട്ടിയ അടി ഓര്‍ക്കാന്‍ വയ്യ .പിറ്റേ വിഷു വരെ ഞാന്‍ banglore - ഇല്‍ നിന്നും തിരിച്ചു വന്നിട്ടില്ല ..അന്നു മുതല്‍ എനിക്കിതിലോക്കെ വിശ്വാസമായി ....
കണ്ണന്‍  kollavara
ഹോ...ആറ്റില്‍ കുളിക്കാന്‍ പോയിട്ട് എന്നും ചാടുന്ന മതിലാ  ..ഈ കണി കണ്ട അന്നു ഞാന്‍ അതില്‍ നിന്നും വീണു ..പരുക്ക് പറ്റിയതോ എന്‍റെ തലമണ്ടക്ക്‌...അന്നു മുതല്‍ എന്നെ എല്ലാവരും സിക്കെന്തര്‍  എന്ന് വിളിക്കാന്‍ തുടങ്ങി.... 
   ( തുടരും )_

Wednesday, September 15, 2010

ഫീസ്‌

ഫീസ്‌
പ്രസന്നന്‍ തന്റെ കുഞ്ഞിനെ L .K .G യില്‍ ചേര്‍ത്തു.ക്ലാസ്സില്‍ ഒന്നാമനായ കുഞ്ഞിനോട് ടീച്ചര്‍ ചോദിച്ചു ..മോനെ ..സുര്യന്‍ ഉദിക്കുനത്  എവിടെയാണെന്ന് ? . പാവം കുഞ്ഞിനു അത് അറിയാന്‍ മേലായിരുന്നു .അപ്പോള്‍ ടീച്ചര്‍ പറഞ്ഞു മോനെ..മോന്‍ വീട്ടില്‍ പോയി അച്ഛനോട് ചോദിച്ചിട്ട് നാളെ ക്ലാസ്സില്‍ വരുമ്പോള്‍ പറഞ്ഞു തരണം എന്ന് .കുട്ടി ക്ലാസ്സില്‍ നിന്നും  വന്ന ഉടനെ തന്നെ അവന്റെ അച്ഛന്റെ അടുത്തേക്ക് ഓടി ,അച്ഛാ ..അച്ഛാ.. സൂരിയന്‍  എവിടാ ഉതിക്കുനത് ...കുഞ്ഞു ചോദിച്ചു ..വൈഫ്‌ നോട് വഴക്കിറ്റൊണ്ടിരുന്ന പ്രസന്നന്‍ ദേഷ്യത്തോടെ കുഞ്ഞിനോട് പറഞ്ഞു .." നിന്റെ അമ്മയുടെ തലയിലനെന്നു " .പിറ്റേ ദിവസം ക്ലാസ്സില്‍  ചെന്ന കുഞ്ഞിനോട് ടീച്ചര്‍ മോനെ  ....സുര്യന്‍ ഉദിക്കുനത്  എവിടെയാ...? നിന്റെ അമ്മയുടെ തലയില്‍ എന്നായി കുഞ്ഞിന്റെ മറു പടി ....
                ഈ വിഷയത്തില്‍ ആകെ കലിച്ച..ടീച്ചര്‍  കുഞ്ഞിന്റെ ബുക്കില്‍  എഴുതികൊടുത്തു നാളെ ഫീസ്‌ കൊടുതുവിടനം ....വീട്ടില്‍ വന്നു ബുക്ക്‌ വായിച്ചാ പ്രസന്നന്‍ അടുത്ത പേജില്‍   വലിയ  അക്ഷരത്തില്‍ എഴുതികൊടുത്തു  "തരും" ......

Monday, September 13, 2010

നെറ്റ് വര്‍ക്കിംഗ്‌

നെറ്റ് വര്‍ക്കിംഗ്‌
         കായലില്‍ വലയിടാന്‍ പോക്കൊണ്ടിരുന്ന x എന്ന സുഹൃത്തിനെ  നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍  ആക്കാനുള്ള ആഗ്രഹം കൊണ്ട് ..x ന്റെ അച്ഛനും അമ്മയും കൂടെ പോളിടെക്നിക് ചേര്‍ത്തു..അങ്ങനെ ആള് എല്ലാം പഠിച്ചു പഠിച്ചു വളര്‍ന്നു ..അങ്ങനെ ഇരിക്കെ ആളുടെ വീട്ടില്‍ കമ്പ്യൂട്ടര്‍ വാങ്ങി . tea ട്രേ ആണെന്ന് വിചാരിച് കക്ഷി , വീടിലെ കമ്പ്യൂട്ടറിന്റെ   cd ഡ്രൈവില്‍ ചായ കപ്പ്‌ വെച്ചു പൊട്ടിച്ചതിനു പിന്നാലെ ..കക്ഷിക്ക് അത്യാവശ്യമായി ഒരു ഫോള്‍ഡര്‍ കോപ്പി ചെയ്തു, അവന്‍റെ പോളി യിലെ കമ്പ്യൂട്ടറില്‍ ഇടണം .എന്നാല്‍ കോപ്പി ചെയ്യാന്‍ x ന്റെ കൈയ്യില്‍ pendrive ,cd , floppy ഡിസ്ക് ഒന്നുമില്ല .പിന്നെ എങ്ങനെ കോപ്പി ചെയ്യും...ആള് തല പുകഞ്ഞു ആലോചിച്ചു ....
      അവസാനം നമ്മുടെ x ഒരു വഴി കണ്ട്‌ പിടിച്ചു ..എന്താ എന്ന് അറിയണ്ടേ ?x തനിക്കു വേണ്ട files എല്ലാം  ഒരു folderil കോപ്പി ചെയ്തു എന്നിട്ട് അത്  desktopil കോപ്പി ചെയ്തു .എന്നിട്ട് അത് മൗസ് ഉപയോഗിച്ച് സെലക്ട്‌ ചെയ്തു. പിന്നെ  right ക്ലിക്ക് ചെയ്തു  അത്  കോപ്പി ചെയ്തു ..വേഗം ആ മൗസ് ഊരി പോളിയിലേക്ക് ഓടി ..എന്തിനെന്നോ ? മൗസ് കണക്ട് ചെയ്തു പേസ്റ്റ്  ചെയ്യാന്‍...(ഈ x ഇന്ന് ഒരു വലിയ networking institute ന്റെ M .D ആണ്...ആളുടെ പേരും മേല്‍വിലാസവും പറയാതത്തിന്റെ കാരണവും അതാണു.ഞങ്ങളുടെ പോളി യിലെ എല്ലാവര്ക്കും ഇത് വായിക്കുമ്പോള്‍ തന്നെ ആളെ മനസ്സിലാകും )

Thursday, September 9, 2010

രക്തദാനം മഹാദാനം

രക്തദാനം മഹാദാനം
        രാവിലെ തന്നെ എയര്‍ടെല്‍ കസ്റ്റമര്‍ care ല്‍ വിളിച്ചു dialer ടോണ്‍ മാറ്റാന്‍  വിളിച്ച സുരേഷിന്റെ കോള്‍ പോയത് ...101ലേക്ക്  (ഫയര്‍ ഫോഴ്സ് ).ഫോണ്‍ അറ്റന്‍ഡ്  ചെയ്തതോ നമ്മുടെ സ്വന്തം "ഫയര്‍ "(സുമേഷ്-കേരളത്തിന്റെ കരുത്തനായ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ ).സുരേഷിനു കാര്യം മനസിലായി, ഏതൊക്കെ ആയാലും വിളിച്ചതല്ലേ എന്ന് വെച്ചു അവന്‍         " ഫയര്‍ "നോട്  സംസാരിച്ചു ..ഫയര്‍ ഒരാളെ കത്തിക്കാന്‍ നോക്കി ഇരിക്കുവാരുന്നു ....കിട്ടിയ സമയം കൊണ്ട്...കിട്ടിയ സമയം കൊണ്ട്  ഫയര്‍ ചോദിച്ചു ..സുരേഷേ ഇപ്പൊ എവിടാ.... 
സുരേഷ് :സുമേഷേട്ടാ ഞാന്‍ ഇപ്പോള്‍  കോട്ടയത്തിനു വന്നോണ്ടിരിക്കുവാ ... 
സുമേഷ് ഫയര്‍ :  സുരേഷിന്റെ ബ്ലഡ്‌ ഗ്രൂപ്പ് ഏതാ ?
സുരേഷ് :അത് ഓ പോസിറ്റീവ് ..
സുമേഷ് ഫയര്‍:  എങ്കില്‍  ഇതിലെ വാ ..ഒരിടം വരെ പോകാനുണ്ട്...
          അങ്ങനെ സുരെഷിനേം വിളിച്ചു കൊണ്ട്  ഫയര്‍ നേരെ മാതാ ഹോസ്പിടലിലേക്ക് ആണു പോയത്..അര്കോ ബ്ലഡ്‌  കൊടുക്കാന്‍ ..അദ്യമായിട്ടാണ് സുരേഷ്  ബ്ലഡ്‌ കൊടുക്കാന്‍ പോകുന്നത് ..ആളുടെ ഉള്ളില്‍ ഒരു പേടി ഉണ്ട് ..എങ്കിലും അത് പുറത്തു കാണിക്കാതെ ഇത് കഴിഞ്ഞു കിട്ടുന്ന ചിക്കന്‍ ബിരിയാണിയും മനസ്സില്‍ ഓര്‍ത്തു സുരേഷ് ബ്ലഡ്‌  കൊടുക്കാന്‍ സമ്മതിച്ചു . ഇവര്‍ നാല്‌ പേര്‍ ഉണ്ട് ബ്ലഡ്‌ കൊടുക്കാന്‍ ...അങ്ങേ ഓരോരുത്തരായി വിളിച്ചു ബ്ലഡ്‌ എടുത്തു റസ്റ്റ്‌ ചെയ്യാന്‍ വിട്ടു ....
            റസ്റ്റ്‌ റൂമിന്റെ മുകളില്‍ വെച്ചിരിക്കുന്ന  ടി വി കണ്ടുകൊണ്ടു കണ്ണും മിഴിച്ചു കിടന്ന സുരേഷിനെ ...ബോധം കേട്ട് കിടക്കുവാ എന്ന് തെറ്റി ധരിച്ചു  ഹോസ്പിടല്‍ ജോലിക്കാരന്‍ വീല്‍ ചെയറില്‍ കയറ്റി ഇരുത്തി  അകത്തേക്ക് കൊണ്ടുപോയി..അകത്തു  കിടത്തി ഡോക്ടര്‍ പരിശോദിച്ചു ..എന്താ സുരേഷ് എന്തുപറ്റി ..സുരേഷിനു കാര്യം  ഒന്നും മനസിലായില്ല ...നമ്മുടെ സുരേഷ് ഓര്‍ത്തു  ബ്ലഡ്‌ എടുത്തു കഴിഞ്ഞാല്‍ ഇങ്ങനെ എല്ലാവരെയും കൊണ്ടുപോകും എന്ന് ,അതാണ്‌ അദ്ദേഹം വീല്‍ ചെയറില്‍ കയറി ഇരുന്നത്...അങ്ങനെ അവസാനം ബെഡിനു ചുറ്റും നിന്ന കൂട്ടുകാരെ കണ്ടപ്പോള്‍ സുരേഷിനു അബദ്ധം മനസിലായി...ഒന്നും മിണ്ടാതെ ആളു..ഹോസ്പിറ്റലില്‍ നിന്നും  മുങ്ങി ....
      

ഒരിടത്തൊരു സാബു രാജ് .ബി

ഒരിടത്തൊരു സാബു രാജ് .ബി 
                   ദൈവമേ ...എനിക്ക് TA -DA   കിട്ടാന്‍ ഞാന്‍  പതിനായിരം പേര്‍ക്  ഈമെയിലും ,മെസ്സേജും അയച്ചോലാമേ എന്നും പ്രാര്‍ത്ഥിച്ചു ...നമ്മുടെ സാബു നേരെ കോടതിയിലേക്ക് യാത്രയായി ...രാവിലെ തന്നെ സിസ്റ്റം ഓണ്‍ ആക്കി ...പച്ച ലൈറ്റ് കത്തിച്ചിട്ടു..എന്നിട്ട് ദൈവത്തോട് പറഞ്ഞത് പോലെ   അയക്കാന്‍ തുടങ്ങി ...അപ്പോളാണ് ഒരു കാള്‍ വന്നത്  സാബു  അറ്റന്‍ഡ് ചെയ്തു ..എന്നിട്ട് പറയുന്നത് കേട്ട്  ഒകെ സര്‍  ഞാന്‍ വന്നു ശരിയാക്കി  തരാം ...എന്നിട്ട് അജീഷിനെ വിളിച്ചു പറഞ്ഞു ഡാ ..എനിക്ക് സുപ്രീം കോര്‍ട്ട്  വരെ പോകണം ഒരു തിന്‍ ക്ലയന്റ്  ശരിയാകുന്നില്ല എന്ന്..എന്നിട്ട് കക്ഷി നേരെ സുപ്രീം കോര്‍ട്ട്  ലക്ഷ്യമാക്കി നീങ്ങി ...പണ്ടേ നമ്മുടെ സാബുനു യാത്ര ഒരു വീക്ക് നെസ്  ആണ്‌....


                അങ്ങനെ പോകുന്ന വഴി  കോഴിക്കോടും ഒന്നിറങ്ങാന്‍ കക്ഷി തീരുമാനിച്ചു ...അര്‍ജുന്റെ കൂടെ വന്ന പുതിയ സിസ്റ്റം അസ്സിസ്ടന്റിനെ  കാണാന്‍...അങ്ങനെ സുപ്രീം കോര്‍ട്ട്  എത്തി  ..തിന്‍ ക്ലയന്റ് ശരിയാക്കി ..മെമ്മറിയില്‍  പൊടി കയറിയതാരുന്നു ..ക്ലീന്‍ ചെയ്തപ്പോള്‍ ശരിയായി ..അങ്ങനെ അവിടുത്തെ ജഡ്ജസിനോടും ,ഓഫീസര്‍ മാരോടും യാത്ര പറഞ്ഞു തിരിച്ചു നാട്ടിലേക്കു മടങ്ങി.....


                നാട്ടിലെത്തിയ സാബു വേഗം TA -DA ഫോം ഫില്‍ ചെയ്തു നമ്മുടെ മുനിയാണ്ടിക്ക്  അയച്ചുകൊടുത്തു .അമൌന്റ്റ്‌RS :600 .അപ്പോളാണ് മുനിയാണ്ടി പറയുന്നത് TA - DA  കിട്ടണമെങ്കില്‍ ചെന്നൈക് ചെല്ലണം എന്ന്നു ..സാബു അങ്ങനെ ചെന്നയില്‍ ചെന്ന് മുനിയാണ്ടിയെ കണ്ടു ..അപ്പോള്‍ മുനിയാണ്ടി പറഞ്ഞു അടുത്ത ട്രെയിനിനു ഡല്‍ഹി ക്ക്  വിട്ടോ ..എന്നിട്ട് കിമേഷ് കുത്തൂരിനെ കാണാന്‍ ..അങ്ങനെ സാബു ഡല്‍ഹിയില്‍ പോയി അവരെ കണ്ടു .അങ്ങനെ അവസാനം സബുനു TAX ഉം  കഴിഞ്ഞു 512 രൂപ കിട്ടി  സാബു സന്തോഷത്തോടെ തിരിച്ചു പോന്നു ......സാബുനു ചിലവായത് വെറും 4512  രൂപ  മാത്രം...( NB : ആരൊക്കെയോ ഓണ്‍ലൈന്‍ ചാറ്റിലൂടെ പറഞ്ഞകര്യങ്ങളാണ് എല്ലാം ....ശരിയാകണമെന്നില്ല )

Wednesday, September 8, 2010

അമ്മച്ചിയും ..പേരക്കുട്ടിയും....

അമ്മച്ചിയും ..പേരക്കുട്ടിയും....
           ഞങ്ങളുടെ നാട്ടില്‍ ഒരു അമ്മച്ചിയുണ്ട്...പേര് ഞാന്‍ പറയുന്നില്ല ....ഈ അമ്മച്ചി ഒരു ദിവസം പേരക്കുട്ടിയുമായി നമ്മുടെ പഞ്ചായത്ത്‌ ഓഫീസില്‍ പോയി ...കുട്ടിയുടെ പേര്‌ രജിസ്റ്റര്‍ ചെയ്യണോ എന്തിനോ ആണ് പോയത് ....ഭയങ്കര തിരക്കിനിടയില്‍ അമ്മച്ചി പല നമ്പരുകളും ഇറക്കി ക്യുവിനു മുന്നില്‍ എത്തി ..അപ്പോള്‍ അകത്തിരിക്കുന്ന സര്‍  കടുപ്പത്തില്‍ അമ്മച്ചിയോട്‌ ചോദിച്ചു :എന്താ അമ്മച്ചിയുടെ പേര്‌  ? അമ്മച്ചി പേര്‍ പറഞ്ഞു..പിന്നെ കുടുംബത്തില്‍ ഉള്ളവരുടെ എല്ലാവരുടെയും പേരും വയസും അമ്മച്ചി പറഞ്ഞു ....എന്താ  പേരക്കുട്ടിയുടെ പേര്‌ ? സാറിന്റെ അടുത്ത ചോദ്യം...ടെന്‍ഷന് കാരണം അമ്മച്ചി എത്ര ഓര്‍ത്തിട്ടും പേരക്കുട്ടിയുടെ പേര്‌ ഓര്‍ക്കുന്നില്ല ..അമ്മച്ചി സാറിനോട് : സാറെ ഞാന്‍ ഇവന്റെ പേര്‌ മറന്നു പോയി സാര്‍ ഒരു കാര്യം ചെയ്യ്...ആ ഗണപതിയുടെ പാട്ട് ഒന്ന് പഠിക്കേ ..അതില്‍ നാളികേരം ഉടക്കുനതിന്റെ  തൊട്ടു മുന്ന്  ഇവന്റെ പേര്‍ പറയുന്നുണ്ട് .... :അമ്മച്ചി ഇപ്പോള്‍ സമയമില്ല അമ്മച്ചി അവിടെ മാറി നിന്നും ആ പാട്ട് പാടി പേര്‌ കിട്ടുമ്പോള്‍ വന്നു പറഞ്ഞാല്‍ മതി...എന്നായിരുന്നു സാറിന്റെ മറുപടി..
                    അര മണിക്കൂറിനു ശേഷം അമ്മച്ചി അശോകനെ കൊണ്ട് പാടിച്ചു പേരക്കുട്ടിയുടെ പേരുമായി വന്നു .....എന്താ പേര്‌ എന്ന് നിങ്ങള്ക് അറിയണ്ടേ ? വിഗ്നേശ്വരന്‍( vigneshwaran )ഇതാണ് പേര്‌ ..അമ്മച്ചിയെ കുഴക്കിയ ആ പാട്ട് കേള്കണ്ടേ ? വിഗ്നെശ്വര   ജന്മ  നാളികേരം നിന്റെ തൃക്കാല്‍ക്കള്‍  ഉടക്കുവാന്‍ വന്നു.......

കാടാമ്പുഴ യാത്ര

കാടാമ്പുഴ യാത്ര
                   ജീവിതത്തില്‍ ബുദ്ധി മുട്ടുകള്‍ കൂടി വന്നപ്പോള്‍ ഞങ്ങള്‍ കാടാമ്പുഴ ദേവിയെ കണ്ടു മുട്ട് ഇറക്കാന്‍ തീരുമാനിച്ചു ..അങ്ങനെ ഞാനും ,സുരേഷും ,കുഞ്ഞച്ചനും കൂടെ യാത്ര തുടങ്ങി...ഒരു ദിവസം അവിടെ തങ്ങണം എങ്ങിലെ രാവിലെ എണീറ്റ് പോകാന്‍ പറ്റു, അല്ലേല്‍ ഭയകര തിരക്കാണ് അവിടെ ...അവിടെ തങ്ങനായി നമ്മുടെ കീടത്തിന്റെ   (ശ്രീകാന്ത് ) കോളേജ് ഉണ്ട് ..അന്നു വയ്കുന്നേരം ഒരു നാലുമണി അയപ്പോളെക്കും ഞങ്ങള്‍  കോളേജില്‍ എത്തി..അതുവരെ ശബ്ദത്തിലൂടെ മാത്രം കണ്ടു കൊണ്ടിരുന്ന കുറെ താരങ്ങളെ ഞങ്ങള്‍ അവിടെ കണ്ടു..രാത്രി നമ്മുടെ കീടം സ്വന്തമായി തെങ്ങില്‍ കയറി ഇട്ട ഇളനീര്  ആയിരുന്നു ഭക്ഷണം...ആ കോളേജില്‍ ചെന്നപ്പോള്‍ മനസിന്‌ എന്തെന്നില്ലാത്ത ഒരു സന്തോഷം കിട്ടി , അങ്ങനെ ഒരു കോളേജിന്റെ പടി കയറാന്‍   ഭാഗ്യം ഇല്ലാഞ്ഞിട്ടാവാം  അത്   ..എന്തായാലും ഞങ്ങള്‍ അന്നു രാത്രി അവിടെ അടിച്ചു പൊളിച്ചു ....
                  രാവിലെ തന്നെ എണീറ്റ് കാടാമ്പുഴ യാത്രക്ക് ഒരുങ്ങി... കുഞ്ഞച്ചന്റെ മുടി മിനുക്കി വന്നപ്പോള്‍ ഫസ്റ്റ് ബസ്‌ പോയി .പിന്നെ എല്ലാം  പെട്ടന്ന് ആയിരുന്നു ..ഭഗവതിയുടെ അനുഗ്രഹം കൊണ്ട് അധികം തിരക്കില്ലാരുന്നു..എല്ലാവരും രണ്ടു തേങ്ങ വാങ്ങിയപ്പോള്‍  ,സുരേഷ് പത്തു  തേങ്ങ വാങ്ങി അവനു ബുദ്ധിമുട്ട് കൂടുതലാണെന്ന് പറഞ്ഞു ....
                  എല്ലാം കഴിഞ്ഞു ഭഗവതിയുടെ അനുഗ്രഹവുമായി ഞങ്ങള്‍ തിരിച്ചു കോളേജില്‍ പോയി..എല്ലാവരോടും യാത്ര പറഞ്ഞു ...എല്ലാം കഴിഞ്ഞപ്പോള്‍  എല്ലാവരുടെയും പോക്കറ്റില്‍ തിരിച്ചുള്ള ട്രെയിന്‍ ചാര്‍ജ് മാത്രം...കണ്ടാലോ  മൂന്ന് യോഗ്യന്മാര്‍ കൈയില്‍ അഞ്ചു പൈസ ഇല്ലാ ...ട്രെയിന്‍ ടിക്കറ്റ്‌ എടുത്തു .ട്രെയിനില്‍ കയറി..വിശന്നിട്ട് കണ്ണ് കാണാന്‍ വയ്യ ..എങ്കിലും അതൊന്നും പുറത്തുകാണിക്കാതെ ഞങ്ങള്‍ അടുത്തിരുന്നവരുടെ മുന്നില്‍  ജാടാ ഇട്ടിരുന്നു ....
                  അപ്പോള്‍  ...ചായാ ....വടാ.... ...ചായാ ....വടാ....ആളുകള്‍ ഓരോ ഓരോ സാധാങ്ങളുമായി വരുന്നു..വാങ്ങാന്‍ കാശില്ല ,എന്നിട്ടും ജാടക്ക് ഒരു കുറവുമില്ല ..ഞാന്‍ ചോദിച്ചു ..ടാ..കഴിക്കാന്‍ ചായ ,കാപ്പി വല്ലതും വേണോ ?.അടുത്തിരിക്കുന്ന ആളുകള്‍ ശ്രധിക്കുനത് കണ്ട്‌ " ഓ വേണ്ടട .. നമ്മള്‍ ഇപ്പോള്‍ അല്ലെ ബിരിയാണി തിന്നത് " എന്നായിരുന്നു നമ്മുടെ സുരേഷിന്റെ മറുപടി ..ഇത് കേട്ട കുഞ്ഞച്ചന്‍ ചാടി എണീറ്റ് പറയുവാ.."ടാ അതിനു നമ്മുടെ കയ്യില്‍ കാശ് ഇല്ലാല്ലോ എന്ന്.....".ആളുകളുടെ മുന്നില്‍ ഞങ്ങള്‍ ചമ്മി ..അവിടുന്ന് ഇവിടം വരെ കുഞ്ഞച്ചനെ ചീത്ത വിളിച്ചു...അവിടെ പോയി മാറിയ പാപമെല്ലാം വീണ്ടും മടക്കി കിട്ടി...

Tuesday, September 7, 2010

മിസ്‌ കോള്‍......


മിസ്‌ കോള്‍

           ന്ഗുര്ര്‍ ....ന്ഗുര്ര്ര്ര്ര്‍... സുരേഷ് നല്ല ഉറക്കമാണ്‌....അപ്പോള്‍ അതാ കൂര്കം വലിയെ  മറികടന്നു ഒരു റിംഗ് ടോണ്‍...ഉറക്കത്തിന്റെ അലസതയില്‍ അവന്‍ അവന്‍റെ ടച്ച്‌ മൊബൈല്‍ 2 കൈയ്യും   ഉപയോഗിച്ച് പൊക്കി എടുത്തു... അപ്പോള്‍ അത് മിസ്‌ കോള്‍ ആയി ....വീണ്ടും അദ്ദേഹം മൂടി പുതച്ചു ഉറങ്ങാന്‍ കിടന്നു ....സ്കൂളിലെ പകലത്തെ അദ്ധ്വാനം കാരണം അദ്ദേഹം നല്ല  ക്ഷീണത്തില്‍   ആയിരുന്നു ...അപ്പോള്‍ അതാ വീണ്ടു മൊബൈല്‍  റിംഗ്  ചെയ്യുന്നു...അദ്ദേഹത്തിന് ദേഷ്യം സഹിക്കാനായില്ല ..വീണ്ടും ഫോണ്‍ എടുത്തു ..അപ്പോള്‍ വീണ്ടും കട്ടായി ..ദേഷ്യം മൂത്ത് അദ്ദേഹം ആ നമ്പരില്‍ തിരിച്ചു വിളിച്ചു ..അലറി.......ആരാടാ ...ഈ "ഉണ്ണാമെട്.....".ഈ ഉണ്ണാമെട്  ആരെന്നു നിങ്ങള്‍ക്ക്  അറിയണ്ടേ...അതാണ്‌" un named" അദ്ദേഹം അത്  കൂട്ടി വായിച്ചപ്പോള്‍ അങ്ങനെ ആയിപോയി ...ഇവനെ കൊണ്ട്  തോറ്റു........

കുമാര്‍ ഗുരുക്കള്‍

കുമാര്‍ ഗുരുക്കള്‍
          ഇടത്തുമാറി........വലതു ചവിട്ടി ......വലിഞ്ഞു അമര്‍ന് നമ്മുടെ കുമാര്‍ ഗുരുക്കള്‍ ആനയെ കുളിപ്പിക്കുകയായിരുന്നു ...അപ്പോളാണ് അടുത്ത വീട്ടില്‍ നിന്നും ഒരു ശബ്ദം ...കുമാര്‍ ഗുരു പോയി നോക്കി ..അപ്പോള്‍ കാര്യം മനസിലായി അവിടെ ഒരു കുടുംബ വഴക്ക് നടക്കുകയാണ്..ചേട്ടനനിയന്മാര്‍ തമ്മില്‍ ..വഴക്കുമൂത്തപ്പോളത് അടിയില്‍ കലാശിക്കാന്‍ തുടങ്ങി ..കുമാര്‍ ഗുരു അഭ്യാസം കാണിക്കാന്‍ ഒരവസരമായി  ഇതിനെ കണ്ടു ...ചാടിക്കയറി രണ്ടു പേരുടെയും ഇടയില്‍ നിന്ന് അലറി "നിര്‍ത്താന്‍"................." രണ്ടുപേരെയും ഒരു വിരല്‍തുമ്പില്‍ നിര്‍ത്തി , അവരൊന്നു ഉതറി ചപ്പോള്‍  ദാ... കിടക്കുന്നു ഗുരുക്കള്‍ താഴെ .......ഇതുകണ്ട ഗുരുക്കളുടെ അമ്മ ചോദിച്ചു അയ്യോ മോനെ എന്ത് പറ്റി ..അമ്മെ അമ്മ പേടിക്കണ്ട അത് ഞാന്‍ ഒരു " കത്രിക പൂട്ട് ഇട്ടതാ ...  "

Monday, September 6, 2010

ഗാന്ധിയന്‍ കുഞ്ഞച്ചന്‍



ഗാന്ധിയന്‍ കുഞ്ഞച്ചന്‍എന്‍റെ ഏറ്റവും  അടുത്ത ഒരു സസ്യ സ്നേഹിയായ  സുഹൃത്ത് ഉണ്ട്..പേര് കുഞ്ഞച്ചന്‍ സ്വന്തം പേരല്ല വീണ പേരാണ് (രഞ്ജിത്).ആള് ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ് "വാഴൂര്‍ ","വാഴപ്പള്ളി ","വാഴച്ചാല്‍ " എന്നിവിടങ്ങളിലെ കൃഷി ഭവനുകളില്‍ ജോലി ചെയ്യുന്നു.
         അങ്ങനെ ഇരിക്കെ ഒരു ദിവസം നമ്മുടെ ശ്രീകാന്തിനു സാലറി കൂടി ,ആ സന്തോഷത്തിനു അവന്‍ ഞങ്ങളെ ബിരിയാണി വാങ്ങിത്തരാന്‍ കോട്ടയത്തിനു കൊണ്ട് പോയി ,കൂടെ  അവന്‍റെ കുറെ ഷോപ്പിങ്ങും ..അങ്ങനെ ഞങ്ങള്‍ കോട്ടയതെതി  നര്‍മദ എന്ന തുണിക്കടയില്‍ കയറി .അവിടുത്തെ sales മാന്‍റെ ജാഡ ഞങ്ങള്‍ക്ക് ഇഷ്ടമായില്ല ,ഇവനിട്റ്റ് എങ്ങനെ  ഒരു പണികൊടുക്കാം എന്ന് ആലോചിക്കുമ്പോള്‍ അവന്‍ സാധനങ്ങള്‍ എല്ലാം എടുത്തു തന്നു ബില്ലും തന്നു ..ബില്‍ നോക്കിയപ്പോള്‍ അതാ രണ്ടു ബനിയന്‍റെ കാശ് എടുത്തിട്ടില്ല..അവന്‍ ബില്‍ അടിക്കാന്‍ മറന്നു .ഇത് ശ്രീകാന്ത് വിളിച്ചു എന്നെ കാണിച്ചു .അപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമായി അവനിട്ട് ഒരു പണി ആയല്ലോ എന്നോര്‍ത്ത് ..ഈ സമയമാണ് നമുടെ ഗാന്ധിയന്‍ കുഞ്ഞച്ചന്‍ ഈ ബില്‍ കണ്ടത് അവന്‍ അത് മേടിച്ചു ഞങ്ങളോട് പറയാതെ ഒറ്റ പോക്കാരുന്നു  ..എനിട്ട് അവിടെ കൊണ്ട് കാണിച്ചിട്ട് പറഞ്ഞു "ചേട്ടാ ഈ ബനിയന്‍റെ കാശ് എടുത്തിട്ടില്ല "..അങ്ങനെ അവര്‍ ബില്‍ മാറ്റി അടിച്ചു തന്നു .ശ്രീകാന്ത് അവനെ കലിപ്പിച്ചു നോക്കി ..അന്നു  മട്ടന്‍ ബിരിയാണിക്ക് പകരം കിട്ടിയതോ ,എഗ്ഗ് ബിരിയാണി ..അങ്ങനെ ഞങ്ങള്‍ കുഞ്ഞച്ചനെ  തിരുവാര്‍പ്പുകാരുടെ   ഗന്ധിആകിമാറ്റി ....

Friday, September 3, 2010

മജീഷ്യനും വാരണാസിയും

മജീഷ്യനും വാരണാസിയും
വീണ്ടും ഒരു സന്ധ്യ....സ്ഥലം തിരുവാര്‍പ്പ്  ശ്രീകൃഷ്ണ സ്വമിക്ഷേത്ര മൈതാനം... തിരുവര്‍പ്പിന്  ആകെ ഉള്ള ഒരു മജീഷ്യന്‍ ...ഈ മജീഷ്യന്റെ ശിഷ്യന്‍ ആയാലോ എന്ന് നമ്മുടെ വാരണാസിക്ക്   (ബിനു )ഒരു ആഗ്രഹം .അങ്ങനെ വാരണാസി മജീഷ്യന് ശിഷ്യപ്പെടാന്‍ തീരുമാനിച്ചു..തന്റെ ആഗ്രഹം മാജീഷ്യനെ  അറിയിച്ചു..മജീഷ്യന് ചിലവില്ലാതെ കര്യമല്ലേ..മജീഷ്യന്‍ സമ്മതിച്ചു..അങ്ങനെ അന്നു തന്നെ ഒരു മാജിക് ഷോ നടത്താന്‍ അവര്‍ തീരുമാനിച്ചു .ആളുകള്‍ കൂടുന്ന കവലയില്‍ അവര്‍ മാജിക് തുടങ്ങി..ഷോ നടത്താന്‍ വേണ്ട ടൂള്‍സ് റെഡി അക്കുന്നതിനിടായി ശിഷ്യനെ വിളിച്ചു മാറ്റി നിര്‍ത്തി ആശാന്‍  പറഞ്ഞു .ഇന്ന് ഞാന്‍ ഒരു ഊരാകുടുക്ക് മജിക്കാന്നു കാണിക്കാന്‍ പോകുന്നത്,ഈ കയര്‍ എന്റെ കഴുത്തില്‍ ഞാന്‍ മുറുക്കും ഒരു അറ്റം ഈ തെങ്ങിലും മറ്റേ അറ്റം നിന്റെ കയ്യിലും തരും നീ അത് മുറുക്കെ വലിച്ചുകൊള്ളനം, ഞാന്‍ അപ്പോള്‍ കണ്ണുമിഴിച്ചു നാക്ക്‌ വെളിയില്‍ വരുന്നതുപോലെ ഒക്കെ അഭിനയിക്കും,നീ അത്  മൈന്‍ഡ് ചെയ്യാതെ വലിച്ചോണം.. കേട്ടോ  , ഒരു ഊരാക്കുടുക്ക്‌ ആയതിനാല്‍ ഇതു മുറുകുകയില്ല ...അപ്പോള്‍ ഞാന്‍  ആ ഊരാക്കുടുക്ക്‌ അഴിച്ചു പുറത്തുവരും ...ആളുകള്‍ കൈയ്യടി തുടങ്ങുകയും ചെയ്യും മനസ്സിലായോ? വരനസിയുടെ മറുപടി ഉവ്വ്..മനസിലായെ....
                     മജീഷ്യന്‍:  മാജിക്‌ ആരംഭിക്കാന്‍ പോകുന്നു....ഈ  കയര്‍ ഞാന്‍ എന്റെ കഴുത്തില്‍ മുറുക്കാന്‍ പോകുന്നു...മാജിക് അല്ലാ മന്ത്രമാല്ലാ .....ഓം ഹ്രീം...
               അങ്ങനെ ആശാന്‍ കഴുത്തില്‍ കയര്‍ ഇട്ടു മുറുക്കി ..ശിഷ്യന് സിഗ്നല്‍ കൊടുത്തു..വാരണാസി വലിക്കാന്‍ തുടങ്ങി ..ആളുകള്‍ വഴിയോരത്ത് നിന്നും കൈയ്യടി തുടങ്ങി...കയ്യടിയുടെ ശക്തി കൂടിയപ്പോള്‍ ശിഷ്യനും കയറു വലിയുടെ ശക്തി കൂട്ടി..അപ്പോള്‍ ആശാന് എങ്ങനെയോ പിഴച്ചു ..കയറു ശരിക്കും കഴുത്തില്‍ മുറുകി ..ആശാന്‍ ശ്വാസം മുട്ടിറ്റ്  കണ്ണ് മിഴിച്ചു ..വാരണാസി അപ്പോള്‍  ഓര്‍ത്തു ഹോ ..ആശാന്റെ ഒരു അഭിനയം ....വീണ്ടും വലിച്ചു മുറുക്കാന്‍ തുടങ്ങി...ആശാന്‍ മരണ വെപ്രാളത്തില്‍ അലറി  അഴിച്ചു വിടടാ  എന്നെ...അപ്പോളും വാരണാസി ഓര്‍ത്തു അഭിനയം ആണെന്ന്..വീണ്ടും വലിച്ചു അപ്പോള്‍ നാട്ടുകാര്‍ക് കാര്യം മനസില്ലായി..അത് മജിക്കല്ല ഊരകുടുക് പൊട്ടി ..ആശാന്റെ കഴുത്തില്‍ ശരിക്കും കയര്‍ മുരുകിയതാണെന്ന് ....അവര്‍ ഓടി വന്നു ആശാനെ അഴിച്ചു വിട്ടു ..തളര്‍ന്നു അവശനായ ആശാന്‍ ദെഷ്യതോടെ വരണാസിയെ നോക്കി...അപ്പോള്‍ വാരണാസി: ആശാനെ ..മാജിക്ക് കലക്കി ...ഇനി നമ്മുക്ക് ഇതു സ്ഥലത്താ  മാജിക് ...ആശാന്‍ കലിച്ചു...വരണാസിയെ  ഓടിച്ചു ..അതില്‍ പിന്നെ രണ്ടുപേരും മാജിക് നിര്‍ത്തി....

അതോ ..അത് അവിടുത്തെ അച്ഛന്‍ repair ആയതാ....

അതോ ..അത്  അവിടുത്തെ അച്ഛന്‍ repair ആയതാ....
ഒരു സായം സന്ധ്യാ സമയം ...കൈകാലുകളുടെ വിശ്രമം അകറ്റാനായി ഒരു ചുറ്റി കറക്കം ആകാം എന്ന് വെച്ചു..കൂട്ടിനു  ആരെങ്കിലും വേണമല്ലോ എന്ന്  ആലോചിച്ചപ്പോള്‍ ഇതാ വരുന്നു ഞങ്ങളുടെ നാടിന്‍റെ ഏക ക്ഷേത്ര കലാകാരന്‍ സുരേഷ് ..കിട്ടിയത് കൂട്ടായി എന്ന്  വെച്ചു ആവനുമായി  യാത്ര തുടങ്ങി..അടുത്ത് കണ്ട വീടിന്റെ വാതുക്കല്‍ ഒരാള്‍ക്കൂട്ടം ,ഒരു നീല പടുതായും കെട്ടിയേക്കുന്നു..ആളുകളുടെ ബഹളവും  ബിരിയാണിയുടെ മണവും  വന്നപ്പോള്‍ മരണം അല്ല എന്ന് മനസിലായി ..അപ്പോള്‍ അതിലെ വന്ന വഴിയാത്രക്കാരന്‍ നമ്മുടെ കലാകാരനോട്‌ ചോദിച്ചു ...എന്താ... എന്താ മോനെ അവിടെ ഒരു ആള്കുട്ടം ..അപ്പോള്‍ നമ്മുടെ കലാകാരന്റെ മറുപടി ....അതോ ..അത്  അവിടുത്തെ അച്ഛന്‍ repair ആയതാ....അവിടെ  നടന്ന്നത് എന്ത് function ആണെന്ന്  എന്റെ സുഹൃത്തുക്കള്‍ക് മനസ്സിലായോ? അവിടുത്തെ അച്ചായന്‍ സര്‍വീസില്‍ നിന്നും retire  ആയതിന്റെ function ആരുന്നു അത് .......സുരേഷേ ........ഇത് കുറച്ചു കടുപ്പമായി പോയി .......