Monday, September 6, 2010

ഗാന്ധിയന്‍ കുഞ്ഞച്ചന്‍



ഗാന്ധിയന്‍ കുഞ്ഞച്ചന്‍എന്‍റെ ഏറ്റവും  അടുത്ത ഒരു സസ്യ സ്നേഹിയായ  സുഹൃത്ത് ഉണ്ട്..പേര് കുഞ്ഞച്ചന്‍ സ്വന്തം പേരല്ല വീണ പേരാണ് (രഞ്ജിത്).ആള് ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ് "വാഴൂര്‍ ","വാഴപ്പള്ളി ","വാഴച്ചാല്‍ " എന്നിവിടങ്ങളിലെ കൃഷി ഭവനുകളില്‍ ജോലി ചെയ്യുന്നു.
         അങ്ങനെ ഇരിക്കെ ഒരു ദിവസം നമ്മുടെ ശ്രീകാന്തിനു സാലറി കൂടി ,ആ സന്തോഷത്തിനു അവന്‍ ഞങ്ങളെ ബിരിയാണി വാങ്ങിത്തരാന്‍ കോട്ടയത്തിനു കൊണ്ട് പോയി ,കൂടെ  അവന്‍റെ കുറെ ഷോപ്പിങ്ങും ..അങ്ങനെ ഞങ്ങള്‍ കോട്ടയതെതി  നര്‍മദ എന്ന തുണിക്കടയില്‍ കയറി .അവിടുത്തെ sales മാന്‍റെ ജാഡ ഞങ്ങള്‍ക്ക് ഇഷ്ടമായില്ല ,ഇവനിട്റ്റ് എങ്ങനെ  ഒരു പണികൊടുക്കാം എന്ന് ആലോചിക്കുമ്പോള്‍ അവന്‍ സാധനങ്ങള്‍ എല്ലാം എടുത്തു തന്നു ബില്ലും തന്നു ..ബില്‍ നോക്കിയപ്പോള്‍ അതാ രണ്ടു ബനിയന്‍റെ കാശ് എടുത്തിട്ടില്ല..അവന്‍ ബില്‍ അടിക്കാന്‍ മറന്നു .ഇത് ശ്രീകാന്ത് വിളിച്ചു എന്നെ കാണിച്ചു .അപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമായി അവനിട്ട് ഒരു പണി ആയല്ലോ എന്നോര്‍ത്ത് ..ഈ സമയമാണ് നമുടെ ഗാന്ധിയന്‍ കുഞ്ഞച്ചന്‍ ഈ ബില്‍ കണ്ടത് അവന്‍ അത് മേടിച്ചു ഞങ്ങളോട് പറയാതെ ഒറ്റ പോക്കാരുന്നു  ..എനിട്ട് അവിടെ കൊണ്ട് കാണിച്ചിട്ട് പറഞ്ഞു "ചേട്ടാ ഈ ബനിയന്‍റെ കാശ് എടുത്തിട്ടില്ല "..അങ്ങനെ അവര്‍ ബില്‍ മാറ്റി അടിച്ചു തന്നു .ശ്രീകാന്ത് അവനെ കലിപ്പിച്ചു നോക്കി ..അന്നു  മട്ടന്‍ ബിരിയാണിക്ക് പകരം കിട്ടിയതോ ,എഗ്ഗ് ബിരിയാണി ..അങ്ങനെ ഞങ്ങള്‍ കുഞ്ഞച്ചനെ  തിരുവാര്‍പ്പുകാരുടെ   ഗന്ധിആകിമാറ്റി ....

1 comment: