Monday, December 27, 2010

ഇളിഭ്യനായ ബ്ലിങ്കന്‍

ഇളിഭ്യനായ ബ്ലിങ്കന്‍ 
    ഞങ്ങളുടെ നാട്ടിലെ ഒരു പ്രശക്തനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ മകനാണ് ബ്ലിങ്കന്‍ ..ആളൊരു രസികനാണ് .അച്ഛനെ പോലെ തന്നെ മകനും രാഷ്ട്രീയത്തില്‍ നല്ല താല്പര്യമാണ്..ഒരു ദിവസം തൊഴില്‍ ഉറപ്പു പദ്ധതിയുടെ ഭാഗമായി തണല്‍ വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിക്കുന്ന ഒരു പരിപാടി വന്നു ..അന്ന് മുതിര്‍ന നേതാക്കള്‍ ഒന്നുമില്ലരുന്നു ..ബ്ലിനകനും,ചെത്രാ യിലെ  ഗോകുലും  ഉണ്ട് ..ഒരാളെ കൂടി വേണം ..അങ്ങനെ ഇരുന്നപ്പോളാണ്   നമ്മുടെ നാട്ടിലെ കൃഷിയെ സ്നേഹിക്കുന്ന ഒരു ചെറുപ്പകാരന്‍ ആ വഴി വന്നത് .ബ്ലിങ്കന്‍ അവന്റെ സങ്കടം ആ ചെരുപ്പകരനോട് പറഞ്ഞു ..
 ചേട്ടാ ..ഞങ്ങള്‍ക് തണല്‍ വൃക്ഷം നടാന്‍ ഒന്ന് സഹായിക്കണം ..ഞങ്ങള്‍ അകെ രണ്ടു പേരെ ഉള്ളു .ഒരാള് കുഴി എടുക്കണം ,ഒരാള്‍ വൃക്ഷം നടണം പിന്നെ ഒരാള്‍ കുഴി മൂടണം ..ഒരാളുടെ ഞങ്ങളുടെ സഹായത്തിനു വേണം 2 ദിവസം കൊണ്ട്  ചെയ്തു തീര്‍കണം എന്നാണ് പഞ്ചായത്തില്‍ നിന്നുമുള്ള ഓര്‍ഡര്‍ ..ബ്ലിങ്കന്‍ പറഞ്ഞു.
അവസാനം വൃക്ഷ തൈകള്‍ കു പകരം വഴ തൈ വെക്കുവാണേല്‍ ഞാന്‍ വരം എന്ന് ആ ചെറുപ്പക്കാരന്‍ സമ്മതിച്ചു ...
അങ്ങനെ ആദ്യ ദിവസം അവര്‍ പണി ആരംഭിച്ചു .ബ്ലിങ്കന്‍ കുഴിയെടുക്കുന്നു ,ആ ചെറുപ്പക്കാരന്‍ (*) വാഴ നടുന്നു ,ഗോകുല്‍ കുഴി മൂടുന്നു ..അങ്ങനെ അവര്‍ അന്ന് 50 വാഴ വെച്ചു.ആ ചെരുപ്പകാരന്റെ നടു അന്ന് പഞ്ചറായി ..ഒരു ദിവസത്തെ അപനി കൂടി ഉണ്ട് ചേട്ടന്‍ രാവിലെ തന്നെ വരണം എന്ന് ബ്ലിങ്കന്‍ പറഞ്ഞു ..അതും കേട്ട്  തലയും കുലുക്കി  നമ്മുടെ ചെറുപ്പകാരന്‍ അവിടുന്ന് മുങ്ങി ..
പിറ്റേ ദിവസം രാവിലെ ബ്ലിങ്കന്‍ നും  ,ഗോകുലും എത്തി ..ചെറുപ്പകാരന്‍ മുങ്ങി ..എങ്കിലും പണി  മുടക്കാന്‍ പറ്റുമോ?.അവര്‍ പണി  ആരംഭിച്ചു ,ബ്ലിങ്കന്‍ കുഴി എടുത്തു ..ഗോകുല്‍ കുഴി മൂടി ..ആ ചെറുപ്പകാരന്‍ വരഞ്ഞതിനാല്‍ വാഴനടാന്‍  അളില്ലാരുന്നു..എങ്കിലും ബ്ലിങ്കന്‍ നും ഗോകുലും  അവരുടെ ജോലി ഭംഗിയായി ചെയ്തു തീര്‍ത്തു ..




** ആ  ചെറുപ്പക്കാരന്‍ ആരാണെന്നു നിങ്ങള്‍ക്ക് പറയാമോ?